മലപ്പുറംകാരന് അബ്ദുസലാമിന്റെ 3,000 കോടി വിട്.. കേരളത്തിൽ എത്തിയത് 16,800 കോടിയുടെ കള്ളനോട്ട്!!!
അബ്ദുള്‍സലാമും സംഘവും കടത്തിയ മൂവായിരം കോടിയൊന്നും ഒന്നുമല്ല, സംസ്ഥാനത്തെ മുസ്ലിങ്ങളെ ഉപയോഗിച്ച് കേരളത്തിലേക്ക് എത്തിയിരിക്കുന്നത് 16,800 കോടിയുടെ കള്ളനോട്ടാണ്.
മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍സലാമിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് 3000 കോടി രൂപയുടെ കള്ളനോട്ടുകള്‍ എത്തി എന്നതായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഞെട്ടിച്ച വാര്‍ത്ത. പാകിസ്താനില്‍ അച്ചടിച്ച ഇന്ത്യന്‍ കറന്‍സിയാണ് സലാമും കൂട്ടരും കേരളത്തിലേക്ക് കടത്തിയത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴിയായിരുന്നു ഈ കടത്ത്.
Read Also: മലപ്പുറത്തുള്ള അബ്ദുസലാം പാകിസ്താനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത് 3000 കോടിയുടെ കള്ളനോട്ടുകള്‍! ഇവനെ എന്തു ചെയ്യണം?
എന്നാല്‍ ഇതിനെക്കാളും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് കഴിഞ്ഞ മാസം പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ അബ്ദുള്‍സലാമും സംഘവും കടത്തിയ മൂവായിരം കോടിയൊന്നും ഒന്നുമല്ല, സംസ്ഥാനത്തെ മുസ്ലിങ്ങളെ ഉപയോഗിച്ച് കേരളത്തിലേക്ക് എത്തിയിരിക്കുന്നത് 16,800 കോടിയുടെ കള്ളനോട്ടാണ്.

കടത്തുന്നത് മതമോ മതതീവ്രവാദമോ
ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടി മുസ്ലിങ്ങളെ കൂട്ടുപിടിച്ച് കള്ളനോട്ടുകള്‍ ഒഴുക്കുകയാണോ പാകിസ്താന്. അത് മുസ്ലിം മതത്തിന്റെ മറവ് പിടിച്ചാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്നവര്‍ മുതല്‍ കേരളത്തിലുള്ള മതഭ്രാന്തന്മാര് വരെ ഈ കറന്‍സി തീവ്രവാദത്തിന് കൂട്ടുനില്‍ക്കുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.

ഈ കണക്കുകള്‍ നോക്കൂ
കഴിഞ്ഞ 25 വര്‍ഷത്തിനിടെ കേരളത്തിലേക്ക് ഒഴുകിയെത്തിയ കള്ളനോട്ടുകളുടെ ആകെത്തുക എന്ന് പറയുന്നത് 16,800 കോടി രൂപയോളം വരുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പറയുന്നത്. സംസ്ഥാനത്ത് ആഴത്തില്‍ വേര് പിടിച്ചുകിടക്കുന്ന ഈ കള്ളപ്പണ മാഫിയ റിയല്‍ എസ്റ്റേറ്റ് അടക്കമുള്ളയിടങ്ങളില്‍ ഒരു സമാന്തര സാമ്പത്തിക ഘടനയായിത്തന്നെ പ്രവര്‍ത്തിക്കുകയാണത്രെ.

കേരളത്തിലേക്ക് എത്തുന്ന വഴി
പാകിസ്താനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ കേരളത്തിലേക്ക് എത്തുന്നത് ദുബായ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ്. 2009ല്‍ കള്ളനോട്ടുകള്‍ അടങ്ങിയ ഒരു കണ്ടെയ്നര്‍ ഡി ആര് ഐ പിടികൂടിയിരുന്നു. മിഡില്‍ ഈസ്റ്റിലും പാകിസ്താനിലും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് മാഫിയയെ പിടികൂടാന്‍ ടാസ്ക് ഫോഴ്സിനെയും രൂപികരിച്ചു.

കണക്കുകള്‍ ഞെട്ടിക്കുന്നത്
16800 കോടി രൂപയുടെ വ്യാജനോട്ടുകളാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നാണ് ഡി ആര് ഐ റിവ്യൂ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളും ബാങ്കുകളും ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത് ആയിരം കോടി രൂപയോളം മാത്രമാണ്. ബാക്കി തുക ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായി ഇവിടെത്തന്നെയുണ്ടായിരുന്നത്രെ.

3000 കോടി അതിര്‍ത്തി കടന്നു
മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുസലാമിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ നിന്നും 3000 കോടി രൂപയുടെ കള്ളനോട്ടുകള്‍ കേരളത്തില്‍ എത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താന് നിര്‍മിത കള്ളനോട്ടുകടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അബ്ദുസലാമിനെ പിടികൂടിയതോടെയാണ് സംഭവം പുറത്തായത്.

കള്ളനോട്ട് കടത്തിയത് ഇങ്ങനെ
നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് മൂവായിരം കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കിട്ടിയിരിക്കുന്ന വിവരങ്ങള്‍. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പാക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സി രാജ്യത്തേക്ക് കടത്തിയത്. ശ്രീലങ്കയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് രാമേശ്വരം വഴിയും കള്ളനോട്ട് കടത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications