കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറംകാരന്‍ അബ്ദുസലാമിന്റെ 3,000 കോടി വിട്.. കേരളത്തിൽ എത്തിയത് 16,800 കോടിയുടെ കള്ളനോട്ട്!!!

അബ്ദുള്‍സലാമും സംഘവും കടത്തിയ മൂവായിരം കോടിയൊന്നും ഒന്നുമല്ല, സംസ്ഥാനത്തെ മുസ്ലിങ്ങളെ ഉപയോഗിച്ച് കേരളത്തിലേക്ക് എത്തിയിരിക്കുന്നത് 16,800 കോടിയുടെ കള്ളനോട്ടാണ്.

  • By Kishor
Google Oneindia Malayalam News

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍സലാമിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് 3000 കോടി രൂപയുടെ കള്ളനോട്ടുകള്‍ എത്തി എന്നതായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഞെട്ടിച്ച വാര്‍ത്ത. പാകിസ്താനില്‍ അച്ചടിച്ച ഇന്ത്യന്‍ കറന്‍സിയാണ് സലാമും കൂട്ടരും കേരളത്തിലേക്ക് കടത്തിയത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴിയായിരുന്നു ഈ കടത്ത്.

Read Also: മലപ്പുറത്തുള്ള അബ്ദുസലാം പാകിസ്താനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത് 3000 കോടിയുടെ കള്ളനോട്ടുകള്‍! ഇവനെ എന്തു ചെയ്യണം?

എന്നാല്‍ ഇതിനെക്കാളും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് കഴിഞ്ഞ മാസം പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ അബ്ദുള്‍സലാമും സംഘവും കടത്തിയ മൂവായിരം കോടിയൊന്നും ഒന്നുമല്ല, സംസ്ഥാനത്തെ മുസ്ലിങ്ങളെ ഉപയോഗിച്ച് കേരളത്തിലേക്ക് എത്തിയിരിക്കുന്നത് 16,800 കോടിയുടെ കള്ളനോട്ടാണ്.

കടത്തുന്നത് മതമോ മതതീവ്രവാദമോ

കടത്തുന്നത് മതമോ മതതീവ്രവാദമോ

ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടി മുസ്ലിങ്ങളെ കൂട്ടുപിടിച്ച് കള്ളനോട്ടുകള്‍ ഒഴുക്കുകയാണോ പാകിസ്താന്‍. അത് മുസ്ലിം മതത്തിന്റെ മറവ് പിടിച്ചാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്നവര്‍ മുതല്‍ കേരളത്തിലുള്ള മതഭ്രാന്തന്മാര്‍ വരെ ഈ കറന്‍സി തീവ്രവാദത്തിന് കൂട്ടുനില്‍ക്കുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.

ഈ കണക്കുകള്‍ നോക്കൂ

ഈ കണക്കുകള്‍ നോക്കൂ

കഴിഞ്ഞ 25 വര്‍ഷത്തിനിടെ കേരളത്തിലേക്ക് ഒഴുകിയെത്തിയ കള്ളനോട്ടുകളുടെ ആകെത്തുക എന്ന് പറയുന്നത് 16,800 കോടി രൂപയോളം വരുമെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പറയുന്നത്. സംസ്ഥാനത്ത് ആഴത്തില്‍ വേര് പിടിച്ചുകിടക്കുന്ന ഈ കള്ളപ്പണ മാഫിയ റിയല്‍ എസ്റ്റേറ്റ് അടക്കമുള്ളയിടങ്ങളില്‍ ഒരു സമാന്തര സാമ്പത്തിക ഘടനയായിത്തന്നെ പ്രവര്‍ത്തിക്കുകയാണത്രെ.

കേരളത്തിലേക്ക് എത്തുന്ന വഴി

കേരളത്തിലേക്ക് എത്തുന്ന വഴി

പാകിസ്താനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ കേരളത്തിലേക്ക് എത്തുന്നത് ദുബായ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ്. 2009ല്‍ കള്ളനോട്ടുകള്‍ അടങ്ങിയ ഒരു കണ്ടെയ്‌നര്‍ ഡി ആര്‍ ഐ പിടികൂടിയിരുന്നു. മിഡില്‍ ഈസ്റ്റിലും പാകിസ്താനിലും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് മാഫിയയെ പിടികൂടാന്‍ ടാസ്‌ക് ഫോഴ്‌സിനെയും രൂപികരിച്ചു.

കണക്കുകള്‍ ഞെട്ടിക്കുന്നത്

കണക്കുകള്‍ ഞെട്ടിക്കുന്നത്

16800 കോടി രൂപയുടെ വ്യാജനോട്ടുകളാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നാണ് ഡി ആര്‍ ഐ റിവ്യൂ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളും ബാങ്കുകളും ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത് ആയിരം കോടി രൂപയോളം മാത്രമാണ്. ബാക്കി തുക ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായി ഇവിടെത്തന്നെയുണ്ടായിരുന്നത്രെ.

3000 കോടി അതിര്‍ത്തി കടന്നു

3000 കോടി അതിര്‍ത്തി കടന്നു

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുസലാമിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ നിന്നും 3000 കോടി രൂപയുടെ കള്ളനോട്ടുകള്‍ കേരളത്തില്‍ എത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്താന്‍ നിര്‍മിത കള്ളനോട്ടുകടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അബ്ദുസലാമിനെ പിടികൂടിയതോടെയാണ് സംഭവം പുറത്തായത്.

കള്ളനോട്ട് കടത്തിയത് ഇങ്ങനെ

കള്ളനോട്ട് കടത്തിയത് ഇങ്ങനെ

നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് മൂവായിരം കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കിട്ടിയിരിക്കുന്ന വിവരങ്ങള്‍. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പാക് നിര്‍മിത വ്യാജ ഇന്ത്യന്‍ കറന്‍സി രാജ്യത്തേക്ക് കടത്തിയത്. ശ്രീലങ്കയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് രാമേശ്വരം വഴിയും കള്ളനോട്ട് കടത്തി.

English summary
Report says fake currency mafia pumped 16,800 crore into Kerala in 25 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X