സ്കൂളില്‍ മാതാപിതാക്കള്‍ക്കും പെരുമാറ്റച്ചട്ടം
കൊച്ചി: സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല ഇനി മുതല്‍ മാതാപിതക്കള്‍ക്കും പെരുമാറ്റച്ചട്ടം. ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. രക്ഷകര്‍ത്താക്കള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സ്കൂള്‍ അധികൃതര്‍ അഭിപ്രായം തേടിയിട്ടുണ്ട്. സ്കൂള്‍ അതോറിറ്റിയുമായി നല്ല രീതിയില്‍ പെരുമാറാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിയ്ക്കണമെന്നതാണ് പ്രധാന നിര്‍ദ്ദശം. ഇനി നല്ല രീതിയില്‍ മാതാപിതാക്കള്‍ അധ്യാപകരോടും മറ്റ് സ്കൂള്‍ ജീവനക്കാരോടും പെരുമാറിയില്ലെങ്കിലോ കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കാന്‍ വരെ സാധ്യതയുണ്ട്.
സ്കൂളിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. മോശം വാക്കുകള്‍ പ്രയോഗിയ്ക്കുകയോ, അപകീര്‍ത്തികരമായ പ്രവര്‍ത്തികളോ രക്ഷകര്‍ത്താക്കള്‍ ചെയ്യാന്‍ പാടില്ല. പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിലൂടെ രക്ഷകര്‍ത്താക്കള്‍ക്ക് സ്കൂളിനോടുള്ള മനോഭാവത്തിലും , പെരുമാറ്റത്തിലും മാറ്റം വരുത്താനാണ് നീക്കം. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുകയും ഉത്തരവാദിത്തമില്ലാതെ പെരുമാറുകയും ചെയ്താല്‍ ആ രക്ഷകര്‍ത്താവിന്റെ കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കും.

പെരുമാറ്റച്ചട്ടം ഏര്പ്പെടുത്തുന്നതിലൂടെയുള്ള ഉപോയഗം കുട്ടികള്‍ക്ക് തന്നെയാണ് ലഭിയ്ക്കുന്നതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. രക്ഷകര്ത്താക്കള്മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറുന്നത് കണ്ട് പഠിച്ചാല്‍ മാത്രമേ കുട്ടികള്‍ക്കും അത്തരത്തില്‍ പെരുമാറാന്‍ കഴിയൂ എന്ന് ഗ്രീറ്റ്സ് പബഌക്ക് സ്കൂള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞു.
25 കുട്ടികളുള്ള ഒരു കഌസില്‍ 8 കുട്ടികള്‍ മഹാ വികൃതികളും അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരും ആയിരിയ്ക്കും. ചെറിയൊരു ശ്രദ്ധ ഇത്തരം കുട്ടികളുടെ കാര്യത്തില്‍ വീട്ടുകാര്‍ നല്കിയാല് കുട്ടിയ്ക്ക് മാറ്റമുണ്ടാകുമെന്ന് നൈപുണ്യ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഫാദര്‍ ബെന്നി മാറംപറമ്പില്‍ പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications