കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ മാതാപിതാക്കള്‍ക്കും പെരുമാറ്റച്ചട്ടം

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സ്‌കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല ഇനി മുതല്‍ മാതാപിതക്കള്‍ക്കും പെരുമാറ്റച്ചട്ടം. ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. രക്ഷകര്‍ത്താക്കള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സ്‌കൂള്‍ അധികൃതര്‍ അഭിപ്രായം തേടിയിട്ടുണ്ട്. സ്‌കൂള്‍ അതോറിറ്റിയുമായി നല്ല രീതിയില്‍ പെരുമാറാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിയ്ക്കണമെന്നതാണ് പ്രധാന നിര്‍ദ്ദശം. ഇനി നല്ല രീതിയില്‍ മാതാപിതാക്കള്‍ അധ്യാപകരോടും മറ്റ് സ്‌കൂള്‍ ജീവനക്കാരോടും പെരുമാറിയില്ലെങ്കിലോ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ വരെ സാധ്യതയുണ്ട്.

സ്‌കൂളിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. മോശം വാക്കുകള്‍ പ്രയോഗിയ്ക്കുകയോ, അപകീര്‍ത്തികരമായ പ്രവര്‍ത്തികളോ രക്ഷകര്‍ത്താക്കള്‍ ചെയ്യാന്‍ പാടില്ല. പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിലൂടെ രക്ഷകര്‍ത്താക്കള്‍ക്ക് സ്‌കൂളിനോടുള്ള മനോഭാവത്തിലും , പെരുമാറ്റത്തിലും മാറ്റം വരുത്താനാണ് നീക്കം. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുകയും ഉത്തരവാദിത്തമില്ലാതെ പെരുമാറുകയും ചെയ്താല്‍ ആ രക്ഷകര്‍ത്താവിന്റെ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കും.

School

പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിലൂടെയുള്ള ഉപോയഗം കുട്ടികള്‍ക്ക് തന്നെയാണ് ലഭിയ്ക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. രക്ഷകര്‍ത്താക്കള്‍മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറുന്നത് കണ്ട് പഠിച്ചാല്‍ മാത്രമേ കുട്ടികള്‍ക്കും അത്തരത്തില്‍ പെരുമാറാന്‍ കഴിയൂ എന്ന് ഗ്രീറ്റ്‌സ് പബഌക്ക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞു.

25 കുട്ടികളുള്ള ഒരു കഌസില്‍ 8 കുട്ടികള്‍ മഹാ വികൃതികളും അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരും ആയിരിയ്ക്കും. ചെറിയൊരു ശ്രദ്ധ ഇത്തരം കുട്ടികളുടെ കാര്യത്തില്‍ വീട്ടുകാര്‍ നല്‍കിയാല്‍ കുട്ടിയ്ക്ക് മാറ്റമുണ്ടാകുമെന്ന് നൈപുണ്യ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാദര്‍ ബെന്നി മാറംപറമ്പില്‍ പറഞ്ഞു.

English summary
Some schools are asking parents to follow a code of conduct which states that they themselves will behave properly while dealing with school authorities and any failure on their part to maintain civility can even result in the child's expulsion from school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X