Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലിരുന്ന് വൈദ്യുതി ബില്ലടയ്ക്കാം; മീറ്റർ റീഡർമാർ സ്വൈപ്പിങ് മെഷീനുമായി എത്തും; വിശദമായി അറിയാം

തിരുവനന്തപുരം: മുമ്പൊക്കെ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പണമാണ് കയ്യിൽ കാെണ്ടുവോവുക. എന്നാൽ ഇപ്പോൾ അത് ഫോണായി. ഫോൺ ഇല്ലെങ്കിൽ കാര്യം കയ്യിൽ നിന്ന് പോകുന്ന അവസ്ഥയാണ്. കാരണം ഇപ്പോൾ ഭൂരിപക്ഷം ആളുകളും ഓൺലൈൻ പേമെന്റാണ് ഉപയോ​ഗിക്കുന്നത്. കുറച്ച് കൂടി എളുപ്പമാണ് ഉപയോ​ഗിക്കാൻ എന്നതും ഓൺലൈൻ പേമെന്റിനെ പ്രിയമുള്ളതാക്കുന്നു. ഒട്ടു മിക്ക എല്ലാ മേഖലകളിലും ഓൺലൈൻ പണമിടപാടാണ് ഇപ്പോൾ.

മുമ്പൊക്കെ ബില്ലടയ്ക്കണമെങ്കിൽ കെ എസ് ഇ ബിയുടെ മുന്നിൽ പോയി നീണ്ട ക്യൂ നിൽക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ​ ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾ വഴി പണമടയ്ക്കുന്നവരുണ്ട്. ഫോൺപേയിലൂടെയും ​ഗൂ​ഗിൾ പേ വഴിയും ബില്ലടയ്ക്കുന്നവരുണ്ട്. എന്നാൽ നിങ്ങൾ ​ഗൂ​ഗിൽ പേയും ഫോൺ പേയുമൊന്നും ഉപയോ​ഗിക്കാത്തവരാണെങ്കിലും നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ പണമടയ്ക്കാം എങ്ങനെയാണെന്നല്ലേ..

KSEB

വീട്ടിലിരുന്ന് കൊണ്ട് തന്നെ സ്വൈപ്പ് ചെയ്ത് വൈദ്യുതി ബിൽ അടയ്ക്കാനുഴ്ഴ സംവിധാനമാണ് വരുന്നത്. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെ എസ് ഇ ബി ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലും എത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക,

ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യു പി ഐ പേമെന്റ് വഴിയും പണമടയ്ക്കാനാകും. സംസ്ഥാനത്ത് 1. 35 കോടി വൈദ്യുതി ഉപയോക്താക്കളിൽ 60 ശതമാനവും ഓൺലൈനായാണ് പണമടയ്ക്കുന്നത്. ​ഗൂ​ഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ ഇടപാടുകളും.

നിലവിൽ ഓൺലൈൻ സംവിധാനങ്ങൾ ഉപയോ​ഗിക്കാത്തവർക്കും ഈ സംവിധാനം വഴി കെ എസ് ഇ ബി ഓഫീസുകളിൽ നേരിട്ടെത്താതെ പണം അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കനറ ബാങ്കിന്റെ സഹകരണത്തോടെ അയ്യായിരത്തോളം മെഷീനുകൾ വഴി പദ്ധതി നടപ്പാക്കാനാണ് തീരുമാനം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+