ഇനി എത്രയും പ്രസവിക്കാം,ചെലവ് സര്‍ക്കാര്‍ നോക്കും!

പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിക്കാത്തവര്‍ക്കും പ്രസവിക്കാം. അതും എത്രവേണമെങ്കിലും. അതിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും എന്നതാണ് പുതിയ പദ്ധതി. ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യവകുപ്പ് മിഷനാണ്(എന്‍ആര്‍എച്ച്എം) കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജനനി സുരക്ഷയോജനയുമായി രംഗത്ത് വന്നിരിക്കുന്നത്.
നിലവില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ അമ്മമാര്‍ക്കാണ് സര്‍ക്കാറിന്റെ ഈ ആനുകൂല്യം ലഭിച്ചുവന്നത്. അതും രണ്ട് കുട്ടികള്‍ക്കു മാത്രം. പുതിയ ഉത്തരവുപ്രകാരം പ്രായാപൂര്‍ത്തിയാകാതെ പ്രസവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എത്രകുട്ടികള്‍ എന്ന കണക്കിന് യാതൊരു പരിധിയുമില്ല. ഇത് പ്രകാരം ഗ്രാമീണ മേഖലയിലെ അമ്മമാര്‍ക്ക് 700 രൂപവീതവും നഗരത്തിലാണെങ്കില്‍ 600 രൂപവീതവും സര്‍ക്കാറിന്റെ ധനസഹായം ലഭിക്കും.
പ്രസവത്തിലുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്കുകള്‍ കുറയ്ക്കുന്നതും ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്. കഴിഞ്ഞവര്‍ഷം വരെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നതെങ്കിലും അതിനു ശേഷം ആശുപത്രിയില്‍ പ്രസവിക്കുന്ന എപിഎല്‍ അമ്മമാര്‍ക്കും ആനുകൂല്യം കിട്ടിത്തുടങ്ങി. എന്‍ആര്‍എച്ച്എം സംസ്ഥാന ഡയറക്ടര്‍ ബീന പുറത്തിറക്കിയ സര്‍ക്കുലറിന് 2013 മെയ് 8 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications