കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു കേരളത്തിലേക്ക് 10000 കോടിയുടെ നിക്ഷേപം; പ്രവാസികള്‍ റെഡി, കൊച്ചിയില്‍ സംഗമം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 10000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായ പ്രമുഖര്‍ തയ്യാറായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊച്ചിയില്‍ വരുന്ന ഡിസംബറില്‍ ആഗോള നിക്ഷേപ സംഗമം നടത്തും. ഈ സംഗമത്തില്‍ ബന്ധപ്പെട്ട നിക്ഷേപത്തിന്റെ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും.

Pinarayi

ഷിപ്പിങ് ആന്റ് ലോജിസ്റ്റിക് മേഖലയില്‍ ഡിപി വേള്‍ഡ് 3500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ലുലു ഗ്രൂപ്പ് ചില്ലറ വില്‍പ്പന മേഖലയില്‍ 1500 കോടി നിക്ഷേപിക്കും. ആസ്റ്റര്‍ ഗ്രൂപ്പ് ആരോഗ്യമേഖലയില്‍ 500 കോടി നിക്ഷേപിക്കും. ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയില്‍ 1000 കോടി നിക്ഷേപിക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയ യുഎഇ സന്ദര്‍ശനമാണ് കേരളത്തിലേക്ക് വന്‍ നിക്ഷേപം കൊണ്ടുവന്നത്.

പ്രവാസി സംരംഭകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഉന്നത തല നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 2018 ജനുവരിയില്‍ നടന്ന ആദ്യ ലോകകേരള സഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളില്‍ പ്രധാനമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്നത്. അന്നു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്റിങ്ങ് കമ്മിറ്റികളാണ് രൂപീകരിച്ചത്. ഈ കമ്മറ്റികള്‍ ചേര്‍ന്ന് 48 ശുപാര്‍ശകള്‍ സര്‍ക്കാരിന് കൈമാറി. ഇതില്‍ പ്രധാനമാണ് പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ ഒരു കമ്പനി രൂപീകരിക്കുക എന്നത്.

മിഥുന്‍ ചക്രവര്‍ത്തി ബിജെപിയിലേക്ക്; ആര്‍എസ്എസ് ആസ്ഥാനത്ത്, പഴയ 'തീവ്ര ഇടതുപക്ഷ' നേതാവ്മിഥുന്‍ ചക്രവര്‍ത്തി ബിജെപിയിലേക്ക്; ആര്‍എസ്എസ് ആസ്ഥാനത്ത്, പഴയ 'തീവ്ര ഇടതുപക്ഷ' നേതാവ്

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിങ്ങ് ലിമിറ്റഡ് നിക്ഷേപ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓഹരി മൂലധനത്തില്‍ 26 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ബാക്കി 74 ശതമാനം പ്രവാസി മലയാളികളില്‍നിന്ന് സമാഹരിച്ചതാണ്. പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനും അനുബന്ധ സ്ഥാപനങ്ങള്‍ വഴി പ്രായോഗികമായ പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഈ കമ്പനിയെ പ്രയോജനപ്പെടുത്തും.

English summary
NRI Business men will invest crores in Kerala; Says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X