കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതും കേരളത്തിൽ തന്നെ! സിപിഐക്കാർ കൊടിനാട്ടിയ സ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ചു; ഇനിയും മതിയായില്ലേ...

വിളക്കുടി ഇളമ്പൽ പൈനാപ്പിൾ ജങ്ഷന് സമീപത്തെ ഷെഡിൽ വെള്ളിയാഴ്ച രാവിലെയാണ് സുഗതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Google Oneindia Malayalam News

Recommended Video

cmsvideo
സിപിഐയുടെ കൊടിക്ക് മുകളിൽ തൂങ്ങി മരിച്ച പ്രവാസി | Oneindia Malayalam

കൊല്ലം: വർക്ക്ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടിയതിനെ തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി തൂങ്ങിമരിച്ചു. പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതനാണ്(64) വർക്ക്ഷോപ്പിനായി നിർമ്മിച്ച താൽക്കാലിക ഷെഡിൽ ജീവനൊടുക്കിയത്.

വിളക്കുടി ഇളമ്പൽ പൈനാപ്പിൾ ജങ്ഷന് സമീപത്തെ ഷെഡിൽ വെള്ളിയാഴ്ച രാവിലെയാണ് സുഗതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സഹായിയെ കടയിൽ പറഞ്ഞയച്ചതിന് ശേഷമാണ് സുഗതൻ ജീവനൊടുക്കിയത്. 35 വർഷം ഗൾഫിലായിരുന്ന സുഗതൻ നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിളക്കുടിയിൽ വർക്ക്ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചത്.

പ്രവാസി...

പ്രവാസി...

ഗൾഫിൽ ജോലി ചെയ്തിരുന്ന സുഗതൻ മക്കളായ സുനിൽ ബോസിനെയും, സുജിത്തിനെയും ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ആറ് മാസം മുൻപ് എല്ലാവരും നാട്ടിലേക്ക് മടങ്ങിപ്പോന്നു. തുടർന്നാണ് നാട്ടിൽ തന്നെ ഒരു വർക്ക്ഷോപ്പ് തുടങ്ങാൻ സുഗതനും മക്കളും തീരുമാനിച്ചത്.

പാട്ടത്തിന്...

പാട്ടത്തിന്...

വിളക്കുടി ഇളമ്പൽ പൈനാപ്പിൽ ജങ്ഷന് സമീപത്ത് സ്ഥലം പാട്ടത്തിനെടുത്താണ് സുഗതൻ വർക്ക്ഷോപ്പ് നിർമ്മാണം തുടങ്ങിയത്. കൊല്ലം-തിരുമംഗലം പാതയോരത്തെ കാടുമൂടിയ സ്ഥലം വെട്ടിതെളിച്ചായിരുന്നു നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചത്.

നിർമ്മാണം പൂർത്തിയായപ്പോൾ...

നിർമ്മാണം പൂർത്തിയായപ്പോൾ...

അഞ്ച് ദിവസം മുൻപ് താൽക്കാലിക ഷെഡിന്റെ നിർമ്മാണം പൂർത്തിയായതോടെയാണ് സ്ഥലെത്ത ചൊല്ലി പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഷെഡ് നിർമ്മാണം പൂർത്തിയായ ഉടൻതന്നെ എഐവൈഎഫ് പ്രവർത്തകർ സ്ഥലത്തെത്തുകയും, ഈ ഭൂമി മുൻപ് വയലായതിനാൽ നിർമ്മാണം അനുവദിക്കില്ലെന്നും പറഞ്ഞു.

കൊടിനാട്ടി...

കൊടിനാട്ടി...

വർക്ക്ഷോപ്പിന്റെ നിർമ്മാണ പ്രവർത്തനം തടഞ്ഞ എഐവൈഎഫ് പ്രവർത്തകർ സ്ഥലത്ത് കൊടിനാട്ടിയാണ് മടങ്ങിയത്. ഇതിനുപിന്നാലെ പ്രശ്നം പരിഹരിക്കാൻ സുഗതൻ പല നേതാക്കളെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനെതുടർന്ന് കുറച്ചുദിവസങ്ങളായി സുഗതൻ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു.

ഷെഡ് പൊളിക്കാൻ...

ഷെഡ് പൊളിക്കാൻ...

വർക്ക്ഷോപ്പ് ആരംഭിക്കാൻ കഴിയാതെ വന്നതോടെ കുടുംബത്തോടെ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴികളില്ലെന്നും സുഗതൻ പലരോടും പറഞ്ഞിരുന്നു. മൂന്നു ലക്ഷത്തോളം രൂപയാണ് സുഗതന് താൽക്കാലിക ഷെഡ് പണിയാൻ മാത്രം ചെലവായത്. എന്നാൽ പാർട്ടിക്കാരുടെ ഇടപെടൽ കാരണം വർക്ക്ഷോപ്പ് ആരംഭിക്കാൻ കഴിഞ്ഞില്ല.

സഹായിയും...

സഹായിയും...

തുടർന്ന് ഷെഡ് പൊളിച്ചുമാറ്റാനെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച രാവിലെ സുഗതൻ ഇളമ്പലിലെത്തിയത്. ഒരു സഹായിയെയും ഇയാൾ കൂടെക്കൂട്ടിയിരുന്നു. പിന്നീട് സഹായിയെ കടയിലേക്ക് പറഞ്ഞയച്ച സുഗതൻ, കൈയിൽ കരുതിയിരുന്ന കയർ ഉപയോഗിച്ചാണ് ഷെഡിൽ തൂങ്ങിമരിച്ചത്.

മണ്ണിട്ടുനികത്തി...

മണ്ണിട്ടുനികത്തി...

വർഷങ്ങൾക്ക് മുൻപ് വയലായിരുന്ന പ്രദേശം 2005ൽ തന്നെ മണ്ണിട്ടുനികത്തിയിരുന്നെന്നാണ് സുഗതന്റെ ബന്ധുക്കൾ പറയുന്നത്. ഈ പ്രദേശത്ത് ഓഡിറ്റോറിയം ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. കൃഷിയോഗ്യമല്ലാത്ത ഈ സ്ഥലത്താണ് സുഗതനും മക്കളും താൽക്കാലിക ഷെഡ് നിർമ്മിച്ചത്.

കൊടികുത്തിയത്...

കൊടികുത്തിയത്...

എഐവൈഎഫ് പ്രവർത്തകർ കൊടിനാട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സുഗതനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് കുന്നിക്കോട് പോലീസിന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സുഗതന്റെ മരണത്തിൽ സിപിഐയ്ക്കോ പോഷക സംഘടനകൾക്കോ പങ്കില്ലെന്നാണ് സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.

കൂടുതൽ വാർത്തകൾ:

ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

ഷാർജ സർക്കാരിന്റെ ഡ്രൈവിങ് ലൈസൻസ് ഇനി കേരളത്തിൽ നിന്നെടുക്കാം! ടെസ്റ്റും ഇവിടെതന്നെ...ഷാർജ സർക്കാരിന്റെ ഡ്രൈവിങ് ലൈസൻസ് ഇനി കേരളത്തിൽ നിന്നെടുക്കാം! ടെസ്റ്റും ഇവിടെതന്നെ...

English summary
nri malayali commits suicide in kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X