കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കെതിരെ കൊലവിളി നടത്തിയ പ്രവാസിയുടെ ജോലി പോയി! തെറ്റിനുള്ള ശിക്ഷ ദൈവം തന്നെന്ന്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മാപ്പ് അപേക്ഷിച്ച് Krishnakumar | OneIndia Malayalam

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് ലൈവില്‍ എത്തി കൃഷ്ണകുമാര്‍ നായരെന്ന പ്രവാസി കൊലവിളി നടത്തിയത്. മുഖ്യമന്ത്രിയെ മാത്രമല്ല അദ്ദേഹത്തിന്‍റെ ഭാര്യയേയും മകളേയും മാതാവിനേയുമെല്ലാം ഫേസ്ബുക്കിലൂടെ കൃഷ്ണകുമാര്‍ അധിക്ഷേപിച്ചു.

യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെയുള്ള കൊലവിളി.സംഭവം വിവാദമായതോടെ ഇയാള്‍ മാപ്പു പറഞ്ഞ് തടിയൂരിയിരുന്നു.

പിണറായിയെ കൊല്ലും

പിണറായിയെ കൊല്ലും

ആര്‍ എസ് എസുകാരനാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാള്‍ വീഡിയോ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. താന്‍ ദുബൈയില്‍ ജോലി ചെയ്യുകയാണെന്നും ഉടന്‍ നാട്ടിലേക്കെത്തുമെന്നും നാട്ടില്‍ വരുന്നത് തന്നെപിണറായിയെ കൊലപ്പെടുത്താനാണെന്നുമായിരുന്നു ഇയാളുടെ വീരവാദം. നാട്ടില്‍ വന്നാല്‍ പിണറായയിയുടെ വീട്ടില്‍ കയറി പടാപടാന്ന് പൊട്ടിക്കും. അതിനുള്ള പണം സമ്പാദിക്കാനാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നതെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടിരുന്നു.

ജാതീയ അധിക്ഷേപം

ജാതീയ അധിക്ഷേപം

കള്ള് ചെത്താന്‍ പോകുന്നവര്‍ അതിന് പോകണം, അല്ലാതെ മുഖ്യമന്ത്രി പണി എടുക്കേണ്ട. കേരളത്തിലേക്ക് താന്‍ വരുന്നുണ്ടെന്നും പാസ്‌പോര്‍ട്ട് നമ്പര്‍ അടക്കം എല്ലാ വിവരങ്ങളും തരാമെന്നും ഇയാള്‍ തന്‍റെ വീഡിയോയില്‍ പറഞ്ഞിരുന്നു. ഒപ്പം മുഖ്യമന്ത്രിയുടെ കുടുംബത്തേയും ഇയാള്‍ വീഡിയോയിലൂടെ ലൈംഗികമായി അധിക്ഷേപിച്ചിരുന്നു.

വിവാദമായപ്പോള്‍

വിവാദമായപ്പോള്‍

സംഭവം വിവാദമായതോടെ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശികളായ ജുലാഷ് ബഷീര്‍, കൊണ്ടോട്ടി സ്വദേശി ജലീല്‍ എന്നിവര്‍ കൃഷ്ണകുമാറിനെ സന്ദര്‍ശിച്ച് തെറ്റ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മദ്യ ലഹരിയില്‍ പറഞ്ഞുപോയതാണെന്നും മാപ്പു ചോദിക്കുന്നുവെന്നും കാണിച്ച് വീഡിയോ പോസ്റ്റ് ചെയ്ത് തടിതപ്പിയിരുന്നു.

ജോലി പോയി

ജോലി പോയി

പക്ഷേ കമ്പനി നയങ്ങള്‍ക്ക് ചേരാത്ത നടപടിയാണ് കൃഷ്ണന്‍ നായരില്‍ നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ജോലി ചെയ്തിരുന്ന അബുദാബി കമ്പനി ഇയാളെ പിരിച്ചുവിട്ടു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എന്‍ജിനീയറിങ് കമ്പനിയാണ് ഇയാളെ പിരിച്ചുവിട്ടത്. കമ്പനിയുടെ ദുബൈയിലെ റിഗ്ഗിങ്ങ് സൂപ്പര്‍വൈസറായാണ് കൃഷ്ണകുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനകരമായ പോസ്റ്റിടുന്നത് യുഎഇ സൈബര്‍ നിയമപ്രകാരം 30 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ജോലി പോയ ശേഷം താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് വ്യക്തമാക്കി ഇയാള്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഒരു ഫേസ്ബുക്ക് കുറിപ്പും. കുറിപ്പ് ഇങ്ങനെ- ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു. ഇന്ന് ഓഫീസിൽ പോയപ്പോള്ളാണ് എന്റെ ജോലി പോയ വിവരം അറിഞ്ഞത്. ഞാൻ വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് ഉടൻ വരുന്നതാണ്. നിയമം അനുസരിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.

മരണം വരേയും

മരണം വരേയും

ഇന്നലെ എന്നെ കാണുവാൻ വന്ന സഖാകളെ ഭയന്നിട്ടാണ് ഞാൻ RSS കാരൻ ആണെന്ന വിവരം പറയാതിരുന്നത്. സഖാക്കൾ ആണെങ്കിലും എന്റെ പ്രായം കണക്കിൽ എടുത്ത് അവർ എന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്. മദ്യ ലഹരിയിൽ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപി RSS കാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല. ഞാൻ ചെറുപ്പം മുതലേ ഒരു RSS കാരൻ ആണ് ഇനി മരണം വരെയും ഞാൻ ഒരു RSS കാരൻ ആയിരിക്കും. വീണ്ടും എല്ലാരോടും മാപ്പ്. ജയ് ശ്രീറാം

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

English summary
nri malayali's new apologising vedio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X