പ്രവാസിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി, കൊലപാതകം ആസൂത്രിതം, മകന്‍ മാത്രമല്ല കൊലയാളി?
ചെങ്ങന്നൂര്‍: മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി വി ജോണിന്റെ മൃതദേഹത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ കണ്ടെത്തി. പ്രയാര്‍ ഇടക്കടവിന് സമീപത്ത് നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒരു കൈയ്യുടെ ഭാഗങ്ങള്‍ ലഭിച്ചത്. ഇത് ജോണിന്റേതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ജോണിന്റെ മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ഷെറിനാണ് ജോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. രാവിലെ ഇയാള്‍ പറഞ്ഞ സ്ഥലത്തൊക്കെ പൊലീസ് മൃതദേഹം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഷെറിന്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. എവിടെ വച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പറയുന്നില്ല. കാറില്‍ വച്ചാണ് ജോയിയെ കൊലപ്പെടുത്തിയതെന്നും. അല്ല തന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നും ഷെറിന്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് മലയാളം ശരിയായി സംസാരിയ്ക്കാന്‍ അറിയാത്തതും പൊലീസിന് ബുദ്ധിമുട്ടാവുന്നു.












Click it and Unblock the Notifications