Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി മരിച്ചു, കൊറോണ സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂര്‍: കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി മരിച്ചു. മയ്യില്‍ കൊളച്ചേരി പഞ്ചായത്ത് ചേലാരി സ്വദേശി അബദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഇദ്ദേഹം ഈ മാസം 21നാണ് ഷാര്‍ജഅഎയില്‍ നിന്നും നാട്ടിലെത്തിയത്. അന്നുമുതല്‍ ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല. ബന്ധുക്കളെയെല്ലാം മറ്റ് വീട്ടിലേക്ക് മാറ്റി സ്വന്തം വീട്ടിലായിരുന്നു അബ്ദുള്‍ ഖാദര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന് മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.

dies

അതേസമയം, കേരളത്തില്‍ ഇന്നലെ 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഈ ആറുപേരും വിദേശത്ത് നിന്നും വന്നവരാണ്. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. വീട്ടിലെ നിരീക്ഷണത്തിലുള്ള രണ്ടാമത്തെയാളെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിക്കും. കൊല്ലം സ്വദേശിയായ ആള്‍ തിരുവനന്തപുരത്ത് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിക്കുന്നതാണ്.

ഇതിനിടെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന ഒരാള്‍ ഇന്നലെ മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും (വിദേശി) പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 182 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 165 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 6067 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5276 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+