കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പ്രവാസികളെ, സൂക്ഷിച്ചാല്‍ നന്ന്

Google Oneindia Malayalam News

റിയാദ്: മറുനാട്ടിലിരുന്ന് ഫേസ്ബുക്ക് വാളുകളില്‍ തോന്നുന്നതെല്ലാം അടിച്ചുകയറ്റുന്ന പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ നേരെ അഴിയ്ക്കുള്ളിലാകാന്‍ സാധ്യത. സംസ്ഥാന സൈബര്‍ സെല്ലിനു ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് നേതാക്കളും സെലിബ്രിറ്റികളും നല്‍കിയിട്ടുള്ള പരാതികളുടെ തുടര്‍ന്നാണിത്.

പലരും പരാതി നല്‍കിയ കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. നാട്ടിലെത്തുമ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ വെരിഫൈ ചെയ്തതിനുശേഷമാണ് നിയമ നടപടി ആരംഭിക്കുന്നത്. പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയാണ് ആദ്യത്തെ നീക്കം.

Facebook

സൗദി അറേബ്യയില്‍ നിന്നുള്ള മലയാളികളാണ് കുടുങ്ങുന്നതില്‍ ഭൂരിഭാഗവും. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിയ്ക്കുന്നതിന്റെ ഭാഗമായുള്ള എമിഗ്രേഷന്‍ നടപടികള്‍ക്കിടെയാണ് കുരുക്കുവീഴുന്നത്. കമന്റുകളാണ് പലരെയും കുടുക്കുന്നത്.

അധിക കേസുകളിലും 25 വയസ്സില്‍ താഴെയുള്ളവരാണ് പ്രതിസ്ഥാനത്തെന്ന് മലയാളം ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഐടിനിയമങ്ങളെ കുറിച്ച് വേണ്ടത്ര ബോധമില്ലാത്തതാണ് ഇതിനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മറ്റൊരു രാജ്യത്തു നിന്ന് കമന്റ് ചെയ്താല്‍ തന്നെ തൊടാന്‍ കഴിയില്ലെന്ന ബോധം പ്രവാസികള്‍ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

English summary
NRI youths facing legal actions for facebook posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X