Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരന്റെ ഒറ്റച്ചങ്ക് തകരുന്നു..! ബെഹ്‌റയെ കൗണ്‍സിലിംഗിന് അയയ്ക്കണം..!എന്‍എസ്സിന്റെ വിമര്‍ശനം

കോഴിക്കോട്: തിരുവനന്തപുരത്തെ ഡിജിപി ആസ്ഥാനത്തിന് മു്ന്നില്‍ പ്രതിഷേധിക്കാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരായ പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരെ ലക്ഷ്യമിട്ട് എന്‍എസ് മാധവന്റെ വിമര്‍ശനം. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ നിന്നും പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ വാവിട്ട് കരയുന്ന മഹിജയുടെ ചിത്രം സഹിതമാണ് എന്‍എസ് മാധവന്റെ ആദ്യത്തെ ട്വീറ്റ്.

NS MADHAVAN

ഇത് നജീബിന്റെ അമ്മയല്ല. നടന്നത് രാധികാ വെമുലയെ ചുവന്ന മാലയിട്ട് ആദരിച്ച കേരളത്തില്‍. സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രം എന്നാണ് മഹിജയുടെ ചിത്രം സഹിതമുള്ള ട്വീറ്റ്. ഇതിന് പിന്നാലെ ബെഹ്‌റയെ പരിഹസിച്ചും എന്‍എസ് ട്വീറ്റ് ചെയ്യുകയുണ്ടായി. ആറുപേരില്‍ കൂടുതല്‍ ആളുുകളെ കാണുമ്പോള്‍ സഭാകമ്പവും പേടിയും തോന്നുന്ന ഡിജിപിയ്ക്ക് അവധി കൊടുത്ത് കൗണ്‍സിലിംഗിന് വിധേയമാക്കുക എന്നാണ് പരിഹാസം. ജിഷ്ണുവിന്റെ കുടുംബത്തിന് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+