കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപട്യക്കാരനും നുണയനുമാവുകയാണ് കൽപ്പറ്റ നാരായണൻ: എൻ.എസ് മാധവൻ

Google Oneindia Malayalam News

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് കല്‍പ്പറ്റ നാരായണന്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. എന്‍.എസ് മാധവന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും നിലപാട് ശരിയായില്ല എന്ന കല്‍പ്പറ്റയുടെ പ്രസ്താവനക്കെതിരെയാണ് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്.

'ഇത് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതാണ്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തന്റെ ഏക രാഷ്ട്രീയ നിലപാട് ഇതോടൊപ്പമുള്ള ട്വീറ്റില്‍ പറഞ്ഞതാണ്. എക്കാലവും പ്രതിപക്ഷത്തെ പിന്തുണക്കുക എന്ന സിദ്ധാന്തത്തിലൂടെ കല്‍പ്പറ്റ നാരായണന്‍ ഒരു കാപട്യക്കാരന്‍ കൂടിയാവുന്നു. ഒരു കണ്ണാടിക്ക് മുന്നില്‍നിന്ന് അദ്ദേഹം സ്വയം ചോദിക്കേണ്ടതുണ്ട്; യുഡിഎഫ് ഭരണകാലത്ത് ഞാനിത് ചെയ്തോ?' എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

NS

അതൃപ്തി അണപൊട്ടി, നിതീഷ് ഇനി രണ്ടും കൽപിച്ച്...മൂന്നാമത്തെ പരിപാടിയും ഒഴിവാക്കുന്നുഅതൃപ്തി അണപൊട്ടി, നിതീഷ് ഇനി രണ്ടും കൽപിച്ച്...മൂന്നാമത്തെ പരിപാടിയും ഒഴിവാക്കുന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ എന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ കോഴിക്കോട് കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ പറഞ്ഞിരുന്നു.

'കെജ്രിവാളിന്റെ പരിപാടി മോദിയുടെ പരിപാടിയാക്കി'..ആരോപണം; ബിജെപി-ആംആദ്മി പോര് മുറുകുന്നു'കെജ്രിവാളിന്റെ പരിപാടി മോദിയുടെ പരിപാടിയാക്കി'..ആരോപണം; ബിജെപി-ആംആദ്മി പോര് മുറുകുന്നു

ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്‌

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷം ശക്തിപ്പെടണം എന്നാണ് അപ്പോള്‍ ആഗ്രഹിക്കേണ്ടത്. ഈ അര്‍ഥത്തില്‍ എന്‍.എസ് മാധവനും ചുള്ളിക്കാടും ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ സ്വീകരിച്ച നയം അന്യായമാണ് എന്നു പറയേണ്ടിവരും. പ്രതിപക്ഷത്തെ പിന്തുണക്കാന്‍ പറ്റിയില്ലെങ്കില്‍ മാറിനില്‍ക്കുകയോ, നിശബ്ദരാവുകയോ ചെയ്യണമായിരുന്നുവെന്നും കല്‍പറ്റ പറഞ്ഞു.

English summary
ns madhavan criticizes kalpatta narayanan after his remarks in chintan shivir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X