കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണകുണാ പറയാതെ...' ദിപ നിശാന്ത് മാപ്പ് പറയണം; കവിത വിവാദത്തിൽ പ്രതികരണവുമായി എൻഎസ് മാധവൻ!!

Google Oneindia Malayalam News

തിരുവനന്തപുരം‌‌: കവിത കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി എൻഎസ് മാധവൻ. സോഷ്യയൽ മീഡിയയിൽ തുറന്നെഴുത്തുകളീലൂടെ പ്രശസ്തയായ കേരള വർമ്മ കോളേജ് അധ്യാപിക ദീപ നിഷാന്തിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അധ്യാപക സംഘടന പുറത്തിറക്കിയ ജേർണലിൽ പ്രസിദ്ധീകരിച്ച കവിത കലേഷ് എന്ന കവി മുമ്പ് എഴുതിയതാണെന്നായിരുന്നു ആരോപണം.

<strong>ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 4 വരെ... ഭക്തർക്ക് ബാധകമല്ല, ശരണം വിളിക്കാം... </strong>ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 4 വരെ... ഭക്തർക്ക് ബാധകമല്ല, ശരണം വിളിക്കാം...

ആരോപണത്തിൽ ദീപ നിശാന്തിനെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ നിരധി പ്രതികരണങ്ങൾ വന്നിരുന്നു. 2011 മാര്‍ച്ച് നാലിന് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ' എന്ന കവിത വരികള്‍ ചെറുതാക്കി ദീപ നിശാന്ത് 'അങ്ങനെയിരിക്കെ' എന്നപേരിൽ എകെപിഎസ്ടിഎ എന്ന അധ്യാപക സംഘടനാ മാസികയില്‍ പ്രസിദ്ധീകരിച്ചതായാണ് കലേഷ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

NS Madhavan

വിവാദ വിഷയത്തിൽ ഇടപെട്ട് എഴുത്തുകാരൻ എൻഎസ് മാധവനും രംഗത്തെത്തി. ' കണകുണ പറയാതെ ദീപ നിഷാന്ത്‌ കലേഷിനോട്‌ മാപ്പ്‌ പറയണം.' എന്ന് തന്റെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദീപ നിഷാന്തിനെതിരെ രൂക്ഷ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നതിനിടയിലാണ് എൻഎസ് മാധവനും രംഗത്തെത്തിയിരിക്കുന്നത്. പല മാധ്യമങ്ങളില്‍ പ്രസിദ്ധീകരിപ്പെട്ട ഒരു കവിത വര്‍ഷങ്ങള്‍ക്ക് ശേഷം തന്റേതാണെന്ന് സ്ഥാപിക്കേണ്ട വരുന്ന ഒരു എഴുത്തുകാരന്റെ അവസ്ഥ വളരെ ദു:ഖകരമാണെന്നായിരുന്നു വിഷയത്തിൽ കലേഷ് പ്രതികരിച്ചത്.

അതേസമയം കവിത മോഷ്ടിച്ച് എഴുത്തുകാരിയുടെ അഡ്രസ് ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിവാദങ്ങളിലേയ്ക്ക് വലിച്ചിട്ട് ചിലര്‍ എന്നെ ആഘോഷിക്കുന്നു, ചില കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയാന്‍ ആകില്ലെന്നുമായിരുന്നു ദീപ നിഷാന്ത് പ്രതികരിച്ചത്.

English summary
NS Madhavan's comment about Deepa Nisanth poem controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X