• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വേറെ പണിയൊന്നുമില്ലല്ലോ? തിരക്കാണെന്ന നാട്യം നിര്‍ത്തി രാഹുല്‍ വയനാട്ടില്‍ തങ്ങുകയാണ് വേണ്ടത്'

തിരുവനന്തപുരം: ഇത്തവണ പ്രളയം ഏറ്റവും അധികം ബാധിച്ച വയനാട്ടില്‍ എംപിയായ രാഹുല്‍ ഗാന്ധി ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് അദ്ദേഹം എത്തിയെങ്കിലും രണ്ട് ദിവസങ്ങള്‍ക്കൊണ്ട് തന്നെ മടങ്ങുകയും ചെയ്തു. മണ്ഡലത്തില്‍ തുടരാതെ മടങ്ങിയ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

വേറെ പണിയൊന്നുമില്ലാത്ത രാഹുല്‍ തിരക്കെന്ന നാട്യം അവസാനിപ്പിച്ച് വയനാട്ടില്‍ തുടരണമായിരുന്നുവെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. 'തിരക്കുള്ളയാണെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. നിലവില്‍ അദ്ദേഹത്തിന് ഒരു ജോലിയുമില്ല. അദ്ദേഹം വീട്ടിലേക്ക് വരുന്നതും നോക്കി കാത്തിരിക്കാന്‍ ഭാര്യയോ കുട്ടികളോ ഇല്ല. അദ്ദേഹം വയനാട്ടില്‍ തുടര്‍ന്ന് പണിയെടുക്കണം. എങ്ങനെ പണിയെടുക്കണമെന്ന് അറിയാന്‍ സ്ഥലം എംഎല്‍എ സികെ ശശീന്ദ്രനെ പോലെയുള്ള ആളുകളുടെ മാതൃക സ്വീകരിക്കാവുന്നതാണ് , എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

വയനാട് എംപിയായ രാഹുല്‍ ഗാന്ധി ഞായറാഴ്ചയാണ് കേരളത്തില്‍ എത്തിയത്. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും ദുരിതം അനുഭവിക്കുന്ന മലപ്പുറത്തും വയനാട്ടിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ ചൊവ്വാഴ്ചയാണ് മടങ്ങിയത്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
NS Madhavan's tweet against Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X