Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡൊഫീലിയയും ലൈക്കടിക്കുന്ന വി ടി 'ബാലകറാമും' കേരളത്തിന് ഭീഷണി, തല്ലിക്കൊല്ലേണ്ട കേസെന്ന് എൻഎസ്

കോഴിക്കോട്: പീഡോഫീലിയയെ വെളുപ്പിച്ചെടുക്കാന്‍ എഴുതപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായത് അതിന് ലൈക്കടിച്ചവരുടെ കൂട്ടത്തില്‍ തൃത്താലയിലെ ജനപ്രതിനിധിയായ വിടി ബല്‍റാം കൂടിയുണ്ട് എന്ന കാരണത്താലാണ്. ബല്‍റാമിന്റെ ഫാന്‍സ് കൂടിയായ മഞ്ചിസ്റ്റുകളെ നേരത്തെയും തള്ളിപ്പറിയാന്‍ എംഎല്‍എ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് വെറും ലൈക്കല്ലേ എന്ന ബല്‍റാമിന്റെയും ഫാന്‍സിന്റെയും മുറവിളി വിലപ്പോവുന്നതുമില്ല.

വിഷയത്തില്‍ ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ സാഹിത്യകാരന്‍ എന്‍എസ് മാധവന്‍ വിടി ബല്‍റാമിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുന്നു.

വീണിടത്ത് കിടന്ന് ഉരുളൽ

വീണിടത്ത് കിടന്ന് ഉരുളൽ

പീഡോഫീലിയയെ ന്യായീകരിക്കുന്ന പോസ്റ്റിന് ലൈക്ക് അടിക്കുക എന്നതിനര്‍ത്ഥം ആ പോസ്റ്റിലെ കാര്യങ്ങളോട് യോജിക്കുന്നു എന്ന് തന്നെയാണ്. പോസ്റ്റ് കണ്ടു എന്നറിയിക്കാനും ഫോളോ ചെയ്യാനും വേണ്ടിയാണ് ലൈക്ക് അടിച്ചത് എന്ന ന്യായീകരണവുമായാണ് വിവാദത്തിന് പിന്നാലെ എംഎല്‍എയുടെ വരവ്. ബാല ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്നവരെ തള്ളിപ്പറയാതെ വീണ്ടും വീണിടത്ത് കിടന്ന് ഉരുളുന്ന എംഎല്‍എയെ സോഷ്യല്‍ മീഡിയ തേച്ച് ചുമരില്‍ ഒട്ടിച്ച് കൊണ്ടിരിക്കുന്നു.

ബൽറാമല്ല ബാലകറാം

ബൽറാമല്ല ബാലകറാം

അതിനിടെയാണ് നേരത്തെ തന്നെ ബല്‍റാമിന്റെ രൂക്ഷ വിമര്‍ശകനായ എന്‍എസ് മാധവന്‍ ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ച് കൊണ്ട് എന്‍എസ് മാധവന്‍ ബല്‍റാമിന് പുതിയ പേരും നല്‍കിയിരിക്കുന്നു. വിടി ബാലകറാം എന്നാണ് എംഎല്‍എയ്ക്ക് എന്‍എസ് മാധവന്‍ നല്‍കിയിരിക്കുന്ന പേര്. തുടര്‍ന്നും ബല്‍റാമിനെ വലിച്ചൊട്ടിക്കുന്ന ട്വീറ്റുകള്‍ എന്‍എസിന്റെ വകയായിട്ടുണ്ട്.

തച്ച് കൊല്ലേണ്ട കേസുകൾ

തച്ച് കൊല്ലേണ്ട കേസുകൾ

കേരളം ഇന്ന് നേരിടുന്ന വലിയ ഭീഷണി പിഞ്ചുകുഞ്ഞുകളുടെ മനസികാരോഗ്യം തകർക്കുന്ന പീഡൊഫീലിയയും അത്‌ ലൈക്കടിക്കുന്ന വി ടി ബാലകറാമുമാണു. ശരിക്കും പറഞ്ഞാൽ തച്ച്കൊല്ലണ്ട കേസുകൾ. പക്ഷേ അത്‌ നിയമ വിരുദ്ധമാണു. നമുക്ക്‌ ചെയ്യാവുന്നത്‌ മലയാളിക്കുട്ടികളെ അത്തരക്കാരിൽ നിന്ന് സൂക്ഷിക്കുക മാത്രം എന്നാണ് എൻഎസ് മാധവന്റെ മറ്റൊരു ട്വീറ്റ്. കേഴുന്നു പ്രിയനാടെ, തൃത്താലെ, അവിടത്തെ പിഞ്ചുപൈതങ്ങളെ! എന്നും എൻഎസ് ബൽറാമിനെ കൊട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

തൃത്താലയെ പീഡോഫിലിയ പ്രൂഫ്‌ ആക്കുക

തൃത്താലയെ പീഡോഫിലിയ പ്രൂഫ്‌ ആക്കുക

നടൻ നിവിൻ പോളി അഭിനയിച്ച ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ച് എന്ന ഹ്രസ്വ ചിത്രവും എൻഎസ് പങ്കുവെച്ചിട്ടുണ്ട്. ''തൃത്താലയിൽ ചെയ്യേണ്ട ആദ്യകാര്യം. എല്ലാ സ്കൂളുകളിലും ഈ നിവിൻ പോളി പടം കാണിക്കുക. തൃത്താലയെ പീഡോഫിലിയ പ്രൂഫ്‌ ആക്കുക. എം എൽ എ വി ടി ബാലകറാം പീഡോഫീലിയയ്ക്ക്‌ ലൈക്ക്‌ അടിക്കുന്ന ഹീനടൈപ്പാണ് '' എന്ന കുറിപ്പോട് കൂടിയാണ് എൻഎസ് മാധവൻ ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ബാലപീഡനങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ഈ ചിത്രം.

പീഡോഫിലീയ ഇല്ലെങ്കിൽ ഈ മജ ഇല്ല അല്ലേ?

പീഡോഫിലീയ ഇല്ലെങ്കിൽ ഈ മജ ഇല്ല അല്ലേ?

ബാലപീഡനത്തെ ന്യായീകരിക്കുന്ന പോസ്റ്റിനെ ലൈക്ക് ചെയ്തതിനെ വീണ്ടും ന്യായീകരിച്ച് ബൽറാം രംഗത്ത് വന്നതിനേയും എൻഎസ് മാധവൻ അതിരൂക്ഷമായി വിമർശിക്കുന്നു. '' ഇതെന്താ കൊച്ചുപിള്ളേരുടെ സെക്സിനെ പറ്റി പറയുമ്പോൾ മാത്രം ലൈക്ക്‌ അടിച്ച്‌, വി ടി ബാലകറാം ഫോളോ ചെയ്യുന്നത്‌? ഇന്നലെ വിഷ്ണുനാഥും കെ സി വേണുഗോപാലും രാഹൂൽ ഗാന്ധിയും കർണാടകത്തിൽ ജനാധിപത്യം വിജയിച്ച കാര്യം പറഞ്ഞതൊന്നിനും ലൈക്കടിച്ചില്ലല്ലോ. പീഡോഫിലീയ ഇല്ലെങ്കിൽ ഈ മജ ഇല്ല അല്ലേ? കഷ്ടം! എന്നാണ് ഒടുവിലത്തെ ട്വീറ്റ്.

ബൽറാം ഫേസ്ബുക്ക് ജീവി

ബൽറാം ഫേസ്ബുക്ക് ജീവി

എകെജിയെ ബാലപീഡനകനെന്ന് ബല്‍റാം അധിക്ഷേപിച്ചതിനെതിരെയും എന്‍എസ് മാധവന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്താണ് ബല്‍റാം വലിക്കുന്നത് എന്ന ചോദ്യമായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്. ഒന്നുകില്‍ ഇത് തികഞ്ഞ ലൈംഗിക വൈകൃതമാണ്, അല്ലെങ്കില്‍ സെല്‍ഫ് പ്രൊജക്ഷന്‍ ആണ് എന്നും അദ്ദേഹം പറയുകയുണ്ടായി. ബൽറാം ആക്രമിക്കപ്പെട്ടപ്പോൾ, അദ്ദേഹത്തെ നേരിടേണ്ടത് തെരുവിൽ അല്ലെന്നും ഫേസ്ബുക്കിലാണെന്നും ബൽറാം ഒരു ഫേസ്ബുക്ക് ജീവി ആണെന്നും എൻഎസ് മാധവൻ പരിഹസിച്ചിരുന്നു.

എൻഎസ് മാധവന്റെ ട്വീറ്റ്

എൻഎസ് മാധവന്റെ ട്വീറ്റ് വായിക്കാം

എൻഎസ് മാധവന്റെ ട്വീറ്റ്

എൻഎസ് മാധവന്റെ മറ്റൊരു ട്വീറ്റ് വായിക്കാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+