• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാമയ്ക്ക്, യൂദാസുമായുള്ള സാമ്യം യാദൃശ്ചികം മാത്രം- നിലപാട് പറഞ്ഞ് എന്‍എസ് മാധവനും

ദില്ലി/കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാല് സാക്ഷികളെയാണ് കൂറുമാറിയതായി പ്രഖ്യാപിക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ ഒരാള്‍ സിനിമാതാരവും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തും ആയ ഭാമയാണ്.

നിങ്ങളൊരു സ്ത്രീയാണോ?സ്ത്രീത്വത്തിന് തന്നെ അപമാനം.. ; ഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

ഭാമയുടെ നിലപാട് മാറ്റത്തെ കേരളത്തിന്റെ പൊതുസമൂഹം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാമയെ കൂടാതെ നടന്‍മാരായ സിദ്ദിഖ്, ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍ എന്നിവരും മൊഴി മാറ്റിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഭാമയെ യൂദാസുമായി ഉപമിച്ച് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. വിശദാംശങ്ങള്‍...

യൂദാസുമായി

ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം- ഇങ്ങനെ ആയിരുന്നു എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. യൂദാസ് എന്ന സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്.

ആ ടാഗ് ലൈന്‍

ആ ടാഗ് ലൈന്‍

യൂദാസ് എന്ന ആ സിനിമയുടെ ടാഗ് ലൈനും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. 'ഫ്രം അബ്‌സല്യൂട്ട് ലോയല്‍റ്റി ടി അള്‍ട്ടിമേറ്റ് ബിട്രെയല്‍' എന്നായിരുന്നു അത്. പരിപൂര്‍ണമായ വിശ്വാസ്യതയില്‍ നിന്ന് ആത്യന്തികമായ വഞ്ചന വരെ എന്നര്‍ത്ഥം.

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

സിദ്ദിഖിന്റേയോ ഇടവേള ബാബുവിന്റേയോ ബിന്ദു പണിക്കരുടേയോ കൂറുമാറ്റം അല്ല വലിയ പ്രതിഷേധത്തിന് വഴിവച്ചത്. ഭാമ, ആക്രമിക്കപ്പെട്ട നടിയുമായി അത്രയേറെ ചേര്‍ന്നുനിന്ന ആളായിരുന്നു. ഭാമയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നടപടി പ്രതീക്ഷിച്ചില്ല എന്നാണ് നടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

മാറ്റിയ മൊഴി

മാറ്റിയ മൊഴി

താരസംഘടനയായ എഎംഎംഎയുടെ സ്റ്റേജ് ഷോയുടെ പരിശീലനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി എന്നായിരുന്നു നേരത്തേ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇപ്പോള്‍ കോടതിയില്‍ അക്കാര്യം ഉറപ്പിക്കാന്‍ ഭാമയും സിദ്ദിഖും തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്.

രൂക്ഷമായ പ്രതികരണം

രൂക്ഷമായ പ്രതികരണം

ഭാമയ്‌ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് സിനിമ മേഖലയില്‍ നിന്ന് തന്നെ വന്നത്. നടിമാരായ രേവതി, രമ്യ നമ്പീശന്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ ശക്തമായി പ്രതികരിച്ചു. സംവിധാനകന്‍ ആഷിക് അബുവും പ്രതികരണവുമായെത്തി. ഇവരുടെ പ്രതികരണങ്ങള്‍ക്ക് താഴെ ദിലീപ് ആരാധാകരുടെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

ഭാമയ്‌ക്കെതിരെ

ഭാമയ്‌ക്കെതിരെ

ഭാമയുടെ കൂറുമാറ്റവാര്‍ത്ത പുറത്തറിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളിലും അവര്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്. ഭാമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് പലരും പ്രതിഷേധ കമന്റുകള്‍ രേഖപ്പെടുത്തിയത്.

നടിയുടെ പ്രതികരണം

നടിയുടെ പ്രതികരണം

ആക്രമിക്കപ്പെട്ട നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്നും പുറത്ത് നിന്നും നടിയ്ക്ക് പിന്തുണയര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇനിയും കൂറുമാറുമോ?

ഇനിയും കൂറുമാറുമോ?

നാല് പേര്‍ മൊഴി മാറ്റിയതായാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരം. ഇനിയും കുറേയേറെ പേരുടെ മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇനിയും ചിലര്‍ മൊഴിമാറ്റിയേക്കാം എന്ന് നടിയെ പിന്തുണയ്ക്കുന്നവര്‍ സംശയിക്കുന്നും ഉണ്ട്.

തലമുതിർന്ന നടനും നായിക നടിയും കൂറുമാറിയതിൽ അതിശയമില്ല: ആഞ്ഞടിച്ച് ആഷിഖ് അബുവും രമ്യാ നമ്പീശനും!!

English summary
Attack against Actress: NS Madhavan tweets poster of Judas movie and compare actress Bhama with Judas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X