Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂങ്കാവനത്തില്‍ ഉയരുന്ന തെറിശബ്ദങ്ങള്‍ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കില്ലേ? തേച്ചൊട്ടിച്ച് ട്വീറ്റ്

Recommended Video

cmsvideo
    തേച്ചൊട്ടിച്ച് എൻ എസ് മാധവന്റെ ട്വീറ്റ് | Oneindia Malayalam

    ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെയുള്ള പ്രതിഷേധം എല്ലാ പരിധിയും ലംഘിച്ച് തുടരുകയാണ്. സമരത്തിന്‍റെ മറവില്‍ ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ നിയമം കൈയ്യിലെടുത്ത് വ്യാപക ആക്രമം നടത്തുകയാണ്.

    thanthri-1539866114.jpg -

    ശബരിമലയില്‍ എത്തിയ മൂന്ന് യുവതികളേയും പ്രതിഷേധകര്‍ കൂട്ടമായി ആക്രമിച്ചു. ഇതോടെ മലകയറാതെ അവര്‍ക്ക് മടങ്ങേണ്ടി വന്നു. സമരവും പ്രതിഷേധവും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരേയും പ്രതിഷേധകര്‍ വെറുതേ വിട്ടില്ല. മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ശം ചൊരിയുകയും ചെയ്തിരുന്നു.

    നിലയ്ക്കലിലും പമ്പയിലുമെല്ലാം ഇപ്പോഴും കലാപ സമാനമായ അന്തരീക്ഷമാണ്. സര്‍ക്കാര്‍ നിരോദനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അത് ലംഘിക്കാനാണ് ബിജെപി അധ്യക്ഷന്‍ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രൂക്ഷപരിഹാസവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

    തന്‍റെ ട്വിറ്റിറിലാണ് ശബരിമലയില്‍ നടക്കുന്ന സംഭവങ്ങളെ അദ്ദേഹം പരിഹസിച്ചത്. പൂങ്കാവനത്തില്‍ ഉയരുന്ന തെറിശബ്ദങ്ങള്‍ ഹരിഹരസുധന്‍റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കില്ലേ മിസ്റ്റര്‍ കണ്ഠരരു എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+