കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളഞ്ഞ വഴിയില്‍ ഉപദേശിക്കേണ്ട;വിജയരാഘവന് മറുപടിയുമായി എൻഎസ്എസ്

Google Oneindia Malayalam News

തിരുവനന്തപുരം; സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിജയരാഘവന്റെ വിമർശനം കേരള ചരിത്രം പഠിക്കാത്തത് കൊണ്ടാണ്. എന്‍എസ്എസിനെ വളഞ്ഞ വഴിയില്‍ ഉപദേശിക്കേണ്ടെന്നും ആര്‍എസ്എസ് അടക്കമുള്ള സംഘടനകളോട് തുല്യ അകലമാണുള്ളതെന്നും എൻഎസ്എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

g sukumaran nair

വോട്ടെടുപ്പ് ദിവസത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനക്ക് സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.ദേവനും ദേവഗണങ്ങളുമെല്ലാം ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും സുകുമാരൻ നായർ പറഞ്ഞു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കുന്നില്ലെങ്കിലും അതിലെ പൊള്ളത്തരം ജനത്തെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും വാർത്താകുറിപ്പിൽ പറയുന്നു. വർഗീയ ധ്രുവീകരണത്തിന് ഇടനൽകാതെ സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പരമാവധി സഹകരിച്ച സമീപനമാണ് എൻഎസ്എസിന്റേത്. മുന്നാക്ക സംവരണം നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത മാത്രമാണെന്നും ഭരണപരമായ കാര്യങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും പ്രസ്താവനയിലൂടെ സുകുമാരന്‍ നായര്‍ പറഞ്ഞു.

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലായിരുന്നു എ വിജയരാഘവൻ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം. വോട്ടെണ്ണി കഴിയുമ്പോള്‍ ഇത് മനസിലാകുമെന്നും വിജയരാഘവന്‍ ലേഖനത്തിൽ പറഞ്ഞിരുന്നു.

പ്രതിഷേധം കടുത്തു; 'മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന' ബോർഡ് നീക്കം ചെയ്തുപ്രതിഷേധം കടുത്തു; 'മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന' ബോർഡ് നീക്കം ചെയ്തു

'ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പു നൽകില്ല''ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പു നൽകില്ല'

Recommended Video

cmsvideo
രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസ് | Oneindia Malayalam

തിരഞ്ഞെടുപ്പിനായി സമാഹരിച്ച തുക, കൗണ്ടർ ഫോയിൽ ശേഖരിക്കാൻ സമയം വേണം: കെ.എം ഷാജിതിരഞ്ഞെടുപ്പിനായി സമാഹരിച്ച തുക, കൗണ്ടർ ഫോയിൽ ശേഖരിക്കാൻ സമയം വേണം: കെ.എം ഷാജി

കേരളത്തിൽ കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം: അഞ്ച് ജില്ലകളിൽ ക്യാമ്പുകള്‍ മുടങ്ങികേരളത്തിൽ കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം: അഞ്ച് ജില്ലകളിൽ ക്യാമ്പുകള്‍ മുടങ്ങി

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

English summary
NSS against A vijayaraghavan, says he is criticizing without knowing nss history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X