കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള രാജിവച്ചാല്‍ ഞങ്ങള്‍ക്കെന്താ... എന്‍എസ്എസ്

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ആര്‍ ബാലകൃഷ്ണ പിളള എന്നാല്‍ എന്‍എസ്എസിനേ വളരെ വേണ്ടപ്പെട്ട ആളാണ്. ഗണേഷ് കുമാറിന്റെ മന്ത്രി പ്രശ്‌നത്തിലെല്ലാം എന്‍എസ്എസും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ഒക്കെ ഇടപെട്ടിട്ടും ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ എന്‍എസ്എസിന് പ്രിയം പിള്ളയോടല്ലെന്ന് കരുതേണ്ടി വരും. ബാലകൃഷ്ണ പിള്ള മുന്നാക്ക കമ്മീഷന്‍ ചെയര്‍മാര്‍ സ്ഥാനം രാജിവച്ചാലും ഇല്ലെങ്കിലും എന്‍എസ്എസിന് ഒന്നുമില്ലെന്നാണ് ഇപ്പോള്‍ സുകുമാരന്‍ നായര്‍ പറയുന്നത്.

Sukumaran Nair

കാര്യങ്ങള്‍ ഇതുകൊണ്ട് മാത്രം അവസാനിക്കുന്നില്ല. ബാലകൃഷ്ണ പിള്ള ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെഎം മാണിക്കാണ് ഇപ്പോള്‍ എന്‍എസ്എസിന്റെ പിന്തുണ.

ബാര്‍ കോഴ വിഷയത്തില്‍ മാണി രാജിവക്കേണ്ട കാര്യമില്ലെന്നാണ് ഇപ്പോള്‍ എന്‍എന്‍എസ് പറയുന്നത്. അഴിമതി തെളിയാതെ മാണിയെ കുരിശില്‍ തറക്കേണ്ടതില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണം എന്നതാണത്രെ എന്‍എസ്എസിന്റെ അഭിപ്രായം. സര്‍ക്കാരിനെ ഇത്രനാളും വിമര്‍ശിച്ചിരുന്ന എന്‍എസ്എസിന്റെ അഭിപ്രായം ഇത്ര പെട്ടെന്ന് മാറാന്‍ കാരണമായതെന്താണെന്ന് മാത്രം ഒരു പിടിപാടുമില്ല. കഴിഞ്ഞ മാസം മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തതിന് ശേഷമാണ് എന്‍എസ്എസും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ചെങ്കിലും മാറിയത്. അന്നത്തെ സമ്മേളനത്തില്‍ ബാലകൃഷ്ണപിള്ളയും പങ്കെടുത്തിരുന്നു.

English summary
NSS against Balakrishna Pillai, but supports KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X