സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ നോക്കുന്നവരെ നേരിടും.... ബാലകൃഷ്ണപ്പിള്ളക്കെതിരെ എന്‍എസ്എസ്!!
തിരുവനന്തപുരം: ആര് ബാലകൃഷ്ണ പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നേരിടുമെന്നും, രണ്ട് നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാവും സംഘടനയ്ക്കെതിരെ രൂക്ഷപ്രതികരണങ്ങള്‍ നടത്തുന്നത് തന്നെ ഗൂഢലക്ഷ്യങ്ങള്‍ കാരണമാണ്. ആ പരിപ്പ് ഇവിടെ വേവില്ല. സര്‍ക്കാര്‍ സമ്മര്‍ദം ഉപയോഗിച്ച് നടത്തുന്ന വനിതാ മതില് എങ്ങനെ നവോത്ഥാന മതിലാകുമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് സമദൂരം പാലിക്കുമെന്നും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര് ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം എന്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിയിരുന്നു.

എന്‍എസ്എസിന്റെ സമദൂര നിലപാട് മാറ്റാനാവില്ലെന്നും സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി അത് നടത്താമെന്നും സംഘടനയുടെ ബലത്തില്‍ വേണ്ടെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. ചട്ടമ്പി സ്വാമിയുടെയും മന്നത്തിന്റെയും കെ കേളപ്പന്റെയും പാരമ്പര്യം സമുദായ നേതൃത്വം മറക്കരുതെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ താന്‍ എന്‍എസ്എസില്‍ തുടരുമെന്നും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ബാലകൃഷ്ണ പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ലെന്ന് നിലപാടുള്ളര് ഇടതുമുന്നണിക്ക് ബാധ്യതയാണെന്നും വിഎസ് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications