മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഭീഷണിയെന്ന് സുകുമാരന്‍ നായര്‍, അവഗണനയോടെ തള്ളിക്കളയുന്നു
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം ഈ പ്രസ്താവന എന്‍എസ്എസിനെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കില്‍ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

നേരത്തെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മും സര്‍ക്കാരും എന്‍എസ്എസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തങ്ങള്‍ ആരെയും പരസ്യമായി പിന്തുണച്ചിട്ടില്ലെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. അതേസമയം ഞങ്ങള്‍ മാത്രമാണ് നവോത്ഥാനത്തിന്റെ പ്രവാചകര്‍ ഞങ്ങള്‍ പറയുന്ന വഴിയേ വന്നോണം എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഞങ്ങളുടെ വഴിയെ വരാത്തവരെയൊക്കെ അപ്രസക്തമാക്കും എ്ന ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഇല്ലേ എന്ന് സംശയിക്കുന്നു. ശബരിമല വിഷയത്തോടനുബന്ധിച്ചാണ് സര്‍ക്കാര്‍ നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയത്. അതിനെ തുടര്‍ന്നാണ് ഇതുവരെയില്ലാത്ത തരത്തില്‍ സവര്‍ണ അവര്‍ണ്ണ ചേരിതിരിവും മുന്നാക്ക പിന്നാക്ക വിഭാഗീയതയും ഉണ്ടായത്. ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞ് കൂടാത്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം നവോത്ഥാന മൂല്യങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിച്ച് വരുന്ന സംഘടനകള്‍ക്കെതിരെ ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ മുഖ്യമന്ത്രി ഇത്ര വില കുറഞ്ഞ രീതിയില്‍ പ്രതികരിച്ചത് തെറ്റാണെന്ന് എന്‍എസ്എസ് പറഞ്ഞു.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications