പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രി അവഹേളിച്ചു... തുറന്നടിച്ച് എന്‍എസ്എസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടതുസര്‍ക്കാരിനെതിരെ തുറന്നടിച്ച് എന്‍എസ്എസ്. വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നിലപാട് അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. അതേസമയം സര്‍ക്കാരിനെതിരെ പ്രതിഷേധമാക്കാനും എന്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റൈ നടപടി അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എന്‍എസ്എസ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് തന്ത്രി പ്രമുഖരെയും പന്തളം കൊട്ടാരത്തെയും അപമാനിച്ചു. റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ എന്‍എസ്എസ് റിവ്യൂ ഹര്‍ജി നല്‍കിയിരുന്നു. ശബരിമല പ്രതിഷേധത്തില്‍ എല്ലാവരെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വാക്കുകൊണ്ട് പോലും പ്രതിഷേധക്കാരെ അദ്ദേഹം മുറിവേല്‍പ്പിക്കുന്നില്ല. മാത്രമല്ല രഹസ്യമായി സന്ധിസംഭാഷണത്തിനും ശ്രമങ്ങള്‍ നടന്നുവെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. റിവ്യൂ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനെ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരാേപിച്ചു. നേരത്തെ അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ് എന്നതിന് പൗരാണിക തെളിവുണ്ടെന്നാണ് എന്‍എസ്എസ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications