കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ എന്‍എസ്എസ്; പിണറായിക്ക് ധാര്‍ഷ്ട്യം, വനിതാ മതില്‍ ജനങ്ങളെ വിഭജിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍എസ്എസ്. മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ആരെയും അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. അതിന് അവര്‍ അനുഭവിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

23

സര്‍ക്കാരില്‍ നിന്ന് എന്‍എസ്എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല. സമദൂര നിലപാടില്‍ നിന്ന് എന്‍എസ്എസ് മാറിയിട്ടില്ല. നിലപാടില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ തീരുമാനിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കും. ശബരിമലയില്‍ യുവതീ പ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതില്‍. ആചാരങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടു. അപ്പോള്‍ നവോത്ഥാനം എന്ന പേരില്‍ രംഗത്തുവന്നിരിക്കുകയാണ്. വനിതാ മതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണ പിള്ളയെ എന്‍എസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടുംദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും

വനിതാ മതില്‍ ജനങ്ങളെ ജാതീയമായി വേര്‍ത്തിരിക്കും. വനിതകള്‍ക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോ. വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനങ്ങളെ കൈകാര്യം ചെയ്യുന്നത്. ആചാരം സംരക്ഷിക്കണമെന്നാണ് എന്‍എസ്എസിന്റെ നിലപാടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വിധിയില്‍ സുപ്രീംകോടതി ഉറച്ചുനിന്നാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കണം. എന്നാല്‍ എന്‍എസ്എസ് വിശ്വാസികളോട് അക്കാര്യം ആവശ്യപ്പെടില്ല. ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ക്ക് പങ്കടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

English summary
NSS Against Pinarayi Vijayan on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X