കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ എൻഎസ്എസിന്റെ വോട്ട് യുഡിഎഫിന്,തീരുമാനം താഴെ തട്ടിൽ നടപ്പിലാക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: എൻഎസ്എസിന്റെ ശരിദൂര പ്രഖ്യാപനമെന്നാല്‍ യുഡിഎഫ് അനുകൂല നിലപാടാണെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ സംഗീത് കുമാര്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവിലെ 38 കരയോഗങ്ങളിലെ സമ്മേളനങ്ങളിലും യുഡിഎഫിന് അനുകൂലമായ നിലപാടെടുക്കാന്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സമദൂരത്തില്‍ നിന്ന് മാറി ശരിദൂരത്തിലെത്തിയിരിക്കുകയാണ്. ആ തീരുമാനം നമ്മള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്നു അത്രേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടത്തായി കൊലപാതകം; സയനൈഡ് കിട്ടാൻ പ്രജികുമാറിന് കൊടുത്തത് 2 കുപ്പി മദ്യം, 5000 രൂപയും!!കൂടത്തായി കൊലപാതകം; സയനൈഡ് കിട്ടാൻ പ്രജികുമാറിന് കൊടുത്തത് 2 കുപ്പി മദ്യം, 5000 രൂപയും!!

എൻഎസ്എസിന്റെ ഈ നിലപാടോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി പരസ്യമായി നിലപാടെടുത്ത പഴയ കാലത്തേക്ക് എന്‍എസ്എസ് തിരിച്ചുപോവുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ പാര്‍ട്ടിയിലും പെട്ട ആളുകള്‍ എന്‍എസ്എസിലുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം രാഷ്ട്രീയാഭിപ്രായമുള്ളവര്‍ അതനുസരിച്ച് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

മുന്നണികൾക്ക് അഭിമാന പോരാട്ടം

മുന്നണികൾക്ക് അഭിമാന പോരാട്ടം


വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ്. ഇതിന് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. യുഡിഎഫ് ആയിരുന്നു ഒന്നാമത്. സിപിഎം മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ട കാഴ്ചയായിരുന്നു മണ്ഡലത്തിൽ കണ്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ 85-ല്‍ യുഡിഎഫും 79 ഇടത്ത് ബിജെപിയും മുന്നിലെത്തിയപ്പോള്‍ നാലിടത്തുമാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്.

തിരിച്ചുവരാനൊരുങ്ങി എൽഡിഎഫ്

തിരിച്ചുവരാനൊരുങ്ങി എൽഡിഎഫ്

ഇപ്രാവശ്യം ശക്തമായി തിരിച്ചുവരാനാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. ഭൂരിപക്ഷസമുദായങ്ങള്‍ക്കൊപ്പംതന്നെ ന്യൂനപക്ഷവിഭാഗത്തിനും വ്യക്തമായ വോട്ടുവിഹിതം മണ്ഡലത്തിലുണ്ട്. രാഷ്ട്രീയസാഹചര്യങ്ങള്‍ക്കുപുറമേ സാമുദായിക സമവാക്യങ്ങളും ഇവിടെ വിജയത്തില്‍ നിര്‍ണായകപങ്കുവഹിക്കും. ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. മുന്‍ എംഎല്‍എയും മനുഷ്യാവകാശ കമ്മിഷനംഗവുമായിരുന്ന കെ. മോഹന്‍കുമാറിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ കൃത്യമായ സംഘടനാസംവിധാനം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് നിഗമനം.

എൽഡിഎഫിന്റെ ശക്തി ജനപ്രിയ സ്ഥാനാർത്ഥി

എൽഡിഎഫിന്റെ ശക്തി ജനപ്രിയ സ്ഥാനാർത്ഥി

തലസ്ഥാനനഗരത്തിലെ മേയറും ജനപ്രിയനും യുവാവുമായ സ്ഥാനാര്‍ഥിയണെന്നതാണ് വട്ടിയൂർക്കാവിലെ എൽഡിഎഫിന്റെ പ്ലസ് പോയിന്റ്. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയത്തിന്റെ ആത്മവിശ്വസവും എൽഡിഎപിന് പ്രതീക്ഷയ്ക്ക് വകവെക്കുന്നുണ്ട്. മികച്ച സംഘടന അടിത്തറയിലൂടെ തന്നെയാണ് പ്രചാരണ പരിപാടികളുമായി എൽഡിഎഫ് മുന്നോട്ട് പോകുന്നത്. വട്ടിയൂർക്കാവിൽ രാഷ്ട്രീയവോട്ടുകള്‍ക്കുപുറമേ നിഷ്പക്ഷ വോട്ടുകളും ഉറപ്പിക്കാനാകുമെന്ന ആത്മവിശ്വാസവും എൽഡിഎഫിനുണ്ട്.

ഹിന്ദു ഭൂരിപക്ഷ മണ്ഡലം

ഹിന്ദു ഭൂരിപക്ഷ മണ്ഡലം

മികച്ച സംഘാടകനും പ്രാസംഗികനും യുവാവുമായ ജില്ലാപ്രസിഡന്റ് എസ്. സുരേഷാണ് എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും രണ്ടാമതെത്താനായതിന്റെയും വോട്ടുവിഹിതം വര്‍ധിപ്പിക്കാനായതിന്റെയും ആത്മവിശ്വാസത്തിലാണ് എൻഡിഎ മത്സരത്തിനിറങ്ങുന്നത്. ഹിന്ദുഭൂരിപക്ഷ വോട്ടര്‍മാരുള്ള മണ്ഡലമെന്നതും അനുകൂലഘടകമാണ്. മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്തെ ഒമ്പത് കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനവും സാന്നിധ്യവും ബിജെപിക്ക് ആത്മവിശ്വം വർധിപ്പിക്കുന്നുണ്ട്.

വട്ടിയൂർക്കാവിലെ വാർഡുകൾ

വട്ടിയൂർക്കാവിലെ വാർഡുകൾ

കൊടുങ്ങാനൂര്‍, പിടിപി, പാങ്ങോട്, വട്ടിയൂര്‍ക്കാവ് , വലിയവിള, തുരുത്തുംമൂല, ചെട്ടിവിളാകം, പട്ടം, പാതിരപ്പള്ളി എന്നിവ ബിജെപി ഭരിക്കുന്ന വാർഡുകളാണ്. വാഴോട്ടുകോണം, പേരൂര്‍ക്കട, നന്തന്‍കോട്, ശാസ്തമംഗലം, കുന്നുകുഴി, കണ്ണമ്മൂല, മുട്ടട, നെട്ടയം, കാച്ചാണി, കാഞ്ഞിരംപാറ എന്നിവ എൽഡിഎഫിന്റെ വാർഡുകളാണ്. കവടിയാര്‍, കുറവന്‍കോണം, കുടപ്പനക്കുന്ന്, 2 കേശവദാസപുരം, കിണവൂര്‍ എന്നിവയാണ് യുഡിഎഫിന് സ്വാധാനമുള്ള വാർഡുകൾ.

English summary
NSS calls for pro-UDF stand in Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X