കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്നത്ത്‌ പത്മനാഭനെ പുകഴ്‌ത്തി ദേശാഭിമാനി ലേഖനം; രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്‌

Google Oneindia Malayalam News

തിരുവനന്തപുരം; ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്‌ രംഗത്ത്‌. എല്‍ഡിഎഫിന്റേത്‌ ഇരട്ടത്താപ്പ്‌ നയമാണെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്‌എസ്‌ സ്ഥാപകന്‍ മന്നത്ത്‌ പത്മാനാഭനെ പുകഴ്‌ത്തി ദേശാഭിമാനിയില്‍ വന്ന ലേഖനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

അവസരം വരുമ്പോള്‍ മന്നത്ത്‌ പദ്‌മനാഭനെ അവഗമിക്കുകയും ആവശ്യം വരുമ്പോള്‍ നവോത്ഥാന നായകനാക്കുകയും ചെയ്യുന്ന നയമാണ്‌ ഇടതിന്റേതെന്നും അതിന്റെ ഉദാഹരണമാണ്‌ ദേശാഭിമാനി ലേഖനമെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. മന്നത്തിന്റെ ആരാധകരെ കയ്യിലെടുക്കാനാണ്‌ ദേശാഭിമാനി എഡിറ്റോറിയല്‍ ലേഖനം എഴുതിയത്‌. അത്‌ എന്‍സ്‌എസ്‌ തിരച്ചറിയുന്നതായും സുകുമാരന്‍ നായര്‍ പുറത്തുവിട്ട പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി. 2018ല്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്‌മാരകത്തില്‍ നിന്ന്‌ മന്നത്തിന്റെ പേര്‌ ഒഴിവാക്കിയത്‌ ബോധപൂര്‍വമായ അവഗണനയാണ്‌. അത്‌ അധാര്‍മികമാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

sukumaran nair

ഗുരുവായൂര്‍ സത്യാഗ്രഹ ജാഥ വിജയിപ്പിക്കാന്‍ ജാഥ നയിച്ച എകെജിക്കൊപ്പം മന്നത്ത്‌ പത്മനാഭന്റെ പങ്ക്‌ വളരെ വലുതാണെന്നായിരുന്നു ദേശാഭിമാനി ലേഖനത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗവും എസ്‌എഫ്‌ഐ ദാശീയ പ്രസിഡന്റുമായ ഡോ.ശിവദാസന്‍ എഴുതിയത്യ നവോത്ഥാന പ്രസ്ഥാനവും മന്നത്ത്‌ പത്മനാഭനും എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്‌.
ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ആലോചന യോഗങ്ങളില്‍ ഉള്‍പ്പെടെ മന്നത്ത്‌ പങ്കെടുത്തിരുന്നുവെന്നും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും മന്നത്തിന്റെ നവോഥാന സമരങ്ങളിലെ സംഭാവനകളെ ചെറുതാക്കി കാണുന്നതിനെ നമ്മളാരും ഇഷ്ടപ്പെടുന്നില്ലെന്നും ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നു.

സാരിയിൽ സുന്ദരിയായി അനുമോൾ- ചിത്രങ്ങൾ കാണാം

നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ എന്‍എസ്‌എസിന്റെ സമീപനം ആശങ്കയോടെയാണ്‌ ഇടുതുപക്ഷം കാണുന്നത്‌. തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍എസ്‌എസിനെ പ്രീണിപ്പാക്കാനുള്ള ശ്രമമാണ്‌ പാര്‍ട്ടി പത്രം നടത്തുന്നതെന്നാണ്‌ എന്‍എസ്‌എസിന്റെ നിരീക്ഷണം. നേരത്തെ മുന്നോക്കോത്തില്‍ പിന്നോക്ക സംവരണം കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിതിനെ എന്‍എസ്‌എസ്‌ സ്വാഗതം ചെയ്‌തിരുന്നെങ്കിലും അത്‌ നടപ്പിലാക്കിയ രീതി ശരിയല്ലെന്ന്‌ എന്‍എസ്‌എസ്‌ ആവര്‍ത്തിച്ച്‌ ആരോപിച്ചിരുന്നു. അതേ സമയം എന്‍എസ്‌എസ്‌ വോട്ടുകള്‍ ബിജെപിയിലേക്ക്‌ പോകുമോയെന്ന്‌ ആശങ്ക ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനേയും ഒരുപോലെ അലട്ടുന്നുണ്ട്‌.

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

English summary
NSS critics against cpm and dashabhimani news paper article
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X