'വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി'; ഷംസീര്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്ന് എന്‍എസ്എസ്
കോട്ടയം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ വിമര്‍ശനവുമായി എന്‍ എസ് എസ്. ഷംസീര്‍ മതവികാരം വ്രണപ്പെടുത്തിയെന്നും സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഷംസീറിന്റെ പ്രസ്താവന അതിരുകടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്ന് പ്രസ്താവനയില്‍ എന്‍ എസ് എസ് വ്യക്തമാക്കി. പറഞ്ഞ സാഹചര്യം എന്തായാലും ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട് എന്നും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ലെന്നും എന്‍ എസ് എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിന് തന്നെ ഷംസീറിന് അര്‍ഹതയില്ലെന്നും എന്‍ എസ് എസ് പറയുന്നു.
സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് വിശ്വാസികളോട് മാപ്പ് പറയണം എന്നും സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ ഓര്‍മിപ്പിച്ചു. എറണാകുളത്തെ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയുള്ള ഷംസീറിന്റെ പ്രസംഗമാണ് വിവാദത്തിനാധാരം.
ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നും അതൊക്കെ മിത്തുകളാണെന്നുമായിരുന്നു ഷംസീര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും എന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷംസീറിന്റെ പരാമര്‍ശം ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ ഷംസീറിന്റെ തലശ്ശേരിയിലെ എം എല്‍ എ ക്യാംപ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തുകയും ഷംസീറിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ജോസഫ് മാഷിന്റെ കൈ വെട്ടിയത് പോലെ സംഭവിക്കില്ല എന്നാണ് ഷംസീറിന്റെ വിശ്വാസമെങ്കില്‍ ഹിന്ദു സമൂഹം എല്ലാ കാലത്തും ആ നിലപാട് സ്വീകരിക്കില്ല എന്നായിരുന്നു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ ഗണേഷിന്റെ ഭീഷണി പ്രസംഗം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications