മാണിയെ പിന്തുണച്ച് സുകുമാരന്‍നായര്‍ കുടുങ്ങി?
കോട്ടയം: ബാര്‍ കോഴ വിവാഗത്തില്‍ കെഎം മാണിയെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുടുങ്ങിയ മട്ടാണ്. പതിവില്‍ നിന്ന് വിപരീതമായി സംഘടനക്കുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്.
സുകുമാരന്‍ നായുരുടെ നടപടിയില്‍ പ്രതിഷേധിച്ച് ചില കരയോഗങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. ഇപ്പോഴിതാ പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, കോന്നിത്താഴം, മൈലപ്ര കരയോഗങ്ങളും പ്രതിഷേധ പ്രമേയങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.

വെറും പ്രമേയങ്ങളല്ല ഇവ എന്നതാണ് ശ്രദ്ധേയം. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച സുകുമാരന്‍ നായര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം.
മാണിക്ക് പിന്തുണ നല്‍കിയത് മാത്രമല്ല പല കരയോഗങ്ങളേയും പ്രകോപിപ്പിച്ചത് എന്നതാണ് സത്യം. എന്‍എസ്എസ്സില്‍ എന്നും സജീവമായി നിലകൊള്ളുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ സുകുമാരന്‍ നായര്‍ തീര്‍ത്തും അവഗണിച്ചതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് .
സമസ്ത നായര്‍ സമാജവും നേരത്തെ സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മാണിയും സുകുമാരന്‍ നായരും ഒരുപോലെയാണെന്നായിരുന്നു അവര്‍ ആക്ഷേപം ഉന്നയിച്ചത് . എന്തായാലും പതിവില്ലാത്ത പ്രതിഷേധങ്ങളെ മറികടക്കാന്‍ സുകുമാരന്‍ നായര്‍ അല്‍പം വിയര്‍ക്കും എന്ന് തന്നെയാണ് അണിയറ സംസാരം .












Click it and Unblock the Notifications