കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവിയുടുത്ത് മറ്റൊരു കാവി പുതപ്പിക്കാന്‍ വരേണ്ട, ബിജെപിക്കെതിരെ എന്‍എസ്എസ്

  • By Sruthi K M
Google Oneindia Malayalam News

ചങ്ങനാശേരി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് വീണ്ടും രംഗത്തെത്തി. എന്‍എസ്എസിനെ പേടിപ്പിച്ച് നിര്‍ത്താമെന്ന് ബിജെപി കരുതേണ്ട. ഒരു കാവിയുടുത്ത് മറ്റൊരു കാവിയുമായി എന്‍എസ്എസിനെ പുതപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്.

എന്‍എസ്എസിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ട. എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലാകാനില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍എസ്എസിനെ ബിജെപിയിലുള്ള പലരും കണ്ണുരുട്ടി പേടിപ്പിക്കുകയാണ്. ബിജെപി ശത്രുവല്ല, എന്നാല്‍ എന്‍എസ്എസിനെതിരെ പ്രവര്‍ത്തിക്കുന്നവരെ നിലയ്ക്കുനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

sukumaran-nair

ആരെയും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറയുന്നു. നല്ല രീതിയിലാണെങ്കില്‍ ആരെയും തിരിച്ചു സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്നത്ത് പത്മനാഭനുശേഷം കുടിപ്പള്ളിക്കൂടം പോലും എന്‍എസ്എസ് തുടങ്ങിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

കരയോഗങ്ങള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ കാര്യത്തിലും ഇതുവരെ പുരോഗതിയുണ്ടായിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറയുന്നു. ഇത്തരം ആരോപണങ്ങളിലൂടെ എന്‍എസ്എസിനെ താഴ്ത്തി കെട്ടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
NSS general secratary G Sukumaran nair against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X