• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി സർക്കാർ പരാജയം... ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എൻഎസ്എസ്...

പത്തനംതിട്ട: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വ്യാഴാഴ്ച സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തിരുന്നു. എന്നാൽ യുഡിഎഫ് നേതാക്കൾ ഇറങ്ങി പോകുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. ബിജെപിയും ഇതേ നിലപാടുമായി മുന്നോട്ട് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന വന്നിരിക്കുന്നത്.

വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ജനകീയ സര്‍ക്കാരിന് യോജിച്ച സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നേരത്തെ തന്നെ എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. സർവ്വകക്ഷി യോഗത്തിലും സർക്കാർ പഴയനിലപാട് ആവർത്തിച്ചതോടെയാണ് ശക്തമായ പ്രതിഷേധവുമായി എൻഎസ്എസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

സൗഹാര്‍ദ്ദപരമായ ചർച്ച

സൗഹാര്‍ദ്ദപരമായ ചർച്ച

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് പന്തളം മുന്‍ രാജകുടുംബാഗം ശശികുമാര വര്‍മ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നിവേദനമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന് പറയാനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും തങ്ങള്‍ക്ക് മുന്‍പില്‍ വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം

വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം

വിശ്വാസികളുടേയും ഭക്തജനങ്ങളുടേയും വികാരം കൂടി കണക്കിലെടുത്തു മാത്രമേ സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശമാണ് രാജകുടുംബം മുന്നോട്ടുവെച്ചിട്ടുള്ളത്. അവിശ്വാസികളായ ആരേയും പോലീസ് സംരക്ഷണം നല്‍കി എത്തിക്കരുത് എന്ന ആവശ്യവും മുന്നോട്ടു വെച്ചിട്ടുണ്ടെന്നും രാജകുടുംബാംഗം ശശി കുമാര വർമ്മ പറഞ്ഞു.

സർക്കാരിന്റെ പരിമിതി

സർക്കാരിന്റെ പരിമിതി

സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അതില്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. മുഖ്യമന്ത്രിയും ഞങ്ങള്‍ നല്‍കിയ കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പരിമിതിയെ കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ച പരിഹാസ്യമായിരുന്നു

ചർച്ച പരിഹാസ്യമായിരുന്നു

അതേസമയം യമവാഴ്ച കുഴിച്ചുമൂടി നിരീശ്വരവാദം വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെ്ന് സർവ്വകക്ഷി യോഗത്തിന് ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിശ്വാസികള്‍ ശബരിമലയുടെ കാര്യത്തില്‍ എന്ത് തീരുമാനിക്കുന്നുവോ ബിജെപി അതിനൊപ്പമുണ്ടാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പരിഹാസ്യമായിരുന്നു സര്‍വ്വകക്ഷിയോഗം. സര്‍വ്വകക്ഷിയോഗത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് എകെജി സെന്ററില്‍ നിന്നാണ്. അതിനനുസരിച്ച് അവര്‍ ആടുകയാണ് ചെയ്തതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനം

പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനം

സര്‍ക്കാര്‍ പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നു. പ്രതിപക്ഷ നേതാവും പിന്നീട് ശ്രീധരന്‍പിള്ളയും സംസാരിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെ സമീപിച്ചു എന്നാണ് ഇരുകൂട്ടരും പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ഒരു മുന്‍വിധിയും ഉണ്ടായിരുന്നില്ല. കോടതി എന്താണോ പറഞ്ഞത് അത് നടപ്പാക്കുക എന്നതാണ് എടുത്ത നിലപാട്. ഹൈക്കോടതി വിധി വന്നപ്പോള്‍ ആ വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറായതെന്നാണ് ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്.

സുപ്രീകോടതി വിധി നടപ്പിലാക്കും

സുപ്രീകോടതി വിധി നടപ്പിലാക്കും

സുപ്രീം കോടതി മറിച്ച് വിധി പറഞ്ഞാല്‍ സര്‍ക്കാര്‍ അത് നടപ്പാക്കും. സര്‍ക്കാരിന് മറിച്ച് അഭിപ്രായമില്ല. വിശ്വാസികള്‍ക്ക് എല്ലാ വിധ സംരക്ഷണവും കൊടുക്കും. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല കൂടുതല്‍ യശസോടെ ഉയര്‍ന്നുവരണം. അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും പിണറായി പറഞ്ഞു. സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാന്‍ അവകാശമുണ്ടെന്നും അതിന് വേണ്ടി നമുക്ക് ക്രമീകരണം ഉണ്ടാക്കണം എന്നും പറഞ്ഞു. യുവതികളുടെ വരവുമായി ബന്ധപ്പെട്ട് ക്രമീകരണം ഉണ്ടാക്കാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ക്ഷേത്രം മല അരയര്‍ക്കു കൈമാറുക

ക്ഷേത്രം മല അരയര്‍ക്കു കൈമാറുക

അതേസമയം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഏകമാര്‍ഗ്ഗം ക്ഷേത്രം മല അരയര്‍ക്കു കൈമാറുക എന്നതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ് വ്യക്തമാക്കി. 800 വര്‍ഷം അവര്‍ നോക്കി നടത്തിയപ്പോള്‍ അവിടെ ഒരു സംഘര്‍ഷവും ഉണ്ടായില്ലല്ലോ, നമ്മുടെ ജനത തമ്മില്‍ തല്ലി മാറി നില്‍ക്കേണ്ടവരല്ല. മലയാളികള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ലോകത്തിലൊരിടത്തും അവരുടെ തല കുനിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
NSS general secretary G Sukumaran Nair against government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more