'ആചാരം തകർക്കാൻ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല, വനിതാമതിലിന് ശേഷം കേരളം ചെകുത്താന്റെ നാട്'
പെരുന്ന: വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വനിത മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. പെരുന്നയില്‍ മന്നം ജയന്തിയുടെ ഭാഗമായി നടന്ന നായര്‍ പ്രതിനിധി സഭയില്‍ സംസാരിക്കവേ ആണ് സുകുമാരന്‍ നായരുടെ വിമര്‍ശനം.
എന്‍എസ്എസിനെ ആരും നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍എസ്എസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്നത്തിന്റെ പാതയിലല്ല ഇപ്പോള്‍ എന്‍എസ്എസ് സഞ്ചരിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്‍എസ്എസ് മന്നത്തിന്റെ പാതയില്‍ അല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിയ്ക്ക് എന്ത് അവകാശമാണ് ഉള്ളത് എന്നും സുകുമാരന്‍ നായര്‍ ചോദിക്കുന്നുണ്ട്. ഒരു സര്‍ക്കാര്‍ കൈയ്യിലുണ്ട് എന്ന് കരുതി വിശ്വാസത്തെ തകര്‍ക്കാന്‍ വന്നാല്‍ എന്‍എസ്എസ് തടയും. എന്‍എസ്എസിനെ ആരും കണ്ണുരുട്ടി പേടിപ്പിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്‍എസ്എസ് ആയിരുന്നു. അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ പിന്തുണയോടെ നടത്തിയ അയ്യപ്പ ജ്യോതി പരിപാടിയ്ക്കും എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications