കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുന്നു; ഭക്തരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താന്‍ കഴിയില്ല!

Google Oneindia Malayalam News

‌ചങ്ങനാശ്ശേരി: നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഭക്തരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താന്‍ കഴിയില്ല. പോലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും സർക്കാരനെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു.

<strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!</strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!

യുവതി പ്രവേശനത്തില്‍ റിവ്യു പെറ്റീഷന്‍ നല്‍കേണ്ടിയിരുന്നത് ദേവസ്വം ബോര്‍ഡായിരുന്നു. അവര്‍ അത് ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തും അറസ്റ്റുചെയ്തും പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമെന്ന് ദേവസ്വം ബോര്‍ഡ്.

G Sukumaran Nair

ദേവസ്വം ബോര്‍ഡിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തതെന്നും ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം മാധ്യമ സൃഷ്ടികള്‍ക്ക് പിന്നിലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തേക്ക് സിപിഐ(എം) സ്ക്വാഡ്', 'പാര്‍ട്ടിക്കാരെ ദിവസ വേതനത്തിന് വച്ച് സന്നിധാനം നിയന്ത്രിക്കാന്‍ സിപിഐ(എം)', 'അരവണ തയ്യാറാക്കുന്നതിനും അന്നദാനത്തിനും ചുക്കുവെള്ള വിതരണത്തിനും ഇക്കുറി ഡിവൈഎഫ്ഐക്കാര്‍', '1680 പേരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ശബരിമലയിലും നിലയ്ക്കലിലുമായി നിയമിച്ചു' എന്നിങ്ങനെ തലക്കെട്ട് നല്‍കികൊണ്ടുള്ള വാര്‍ത്തകളാണ് പ്രമുഖ പത്രവും , ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരിപ്പിച്ചിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു എന്ന് ഒരു സ്ഥലത്ത് പറയുകയും എന്നാല്‍ നിയമിക്കുമെന്ന് മറ്റൊരു സ്ഥലത്ത് പരാമര്‍ശിക്കുകയും ചെയ്യുന്ന ഇത്തരം മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ അപ്രസക്തമാക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

English summary
NSS general secretary G Sukumaran Nair critics Pinarayi Vijayan on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X