കോടിയേരിക്കെതിരെ വിമർശനവുമായി സുകുമാരൻ നായർ; പ്രസ്താവന വസ്തുതാ വിരുദ്ധം, ശരിദൂരം നാടിന്റെ നന്മയ്ക്ക്
ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്സ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്നോക്ക സമുദായത്തിന് വേണ്ടി നല്ലത് ചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍എസ്എസ് ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയുള്ളതണെന്ന് അദ്ദേഹം പറഞ്ഞു.
വസ്തുതകള്‍ക്ക് നിരക്കാത്തതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ഈ ഗവണ്മെന്റിനോട് സഹകരിച്ചിട്ടേയുള്ളു. വിശ്വാസസംര ക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമാണ് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. എന്‍.എസ്.എസ്സിനു വേണ്ടി ഈ ഗവണ്മെന്റിനോട് ആകെ ആവശ്യപ്പെട്ടിട്ടുള്ളത് ദേവസ്വം ബോര്‍ഡില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് സംവരണം നല്‍കണമെന്നും, കഴിഞ്ഞ ഗവണ്മെന്റ് പൊതുഅവധിയായി പ്രഖ്യാപിച്ച മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും മാത്രമാണ്. അത് എവിടെ നില്‍ക്കുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേവസ്വം ബോര്‍ഡിലെ 10 ശതമാനം മുന്നാക്കസംവരണം ആയാലും, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.












Click it and Unblock the Notifications