കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷോ വേണ്ട, ഇറങ്ങിപ്പോ...' പിറന്നാള്‍ ദിനത്തില്‍സുരേഷ് ഗോപിയ്ക്ക് കിട്ടിയ പണി

Google Oneindia Malayalam News

കോട്ടയം: പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപി എന്തായാലും ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചുകാണില്ല. വലിയ പ്രതീക്ഷയോടെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ താരത്തിന് വലിയ അപമാനമാണ് നേരിടേണ്ടി വന്നത്. അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണെന്നത് വേറെ പ്രത്യേകത.

താങ്കളുടെ ഷോ ഇവിടെ വേണ്ട, ക്ഷണിക്കാത്ത പരിപാടിയ്ക്ക് വന്നത് ശരിയായില്ല എന്നൊക്കെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയോട് പറഞ്ഞത്. തന്റെ ഹൃദയം തകര്‍ന്നു പോയെന്നാണ് ഇതിനോട് സുരേഷ് ഗോപി പ്രതികരിച്ചത്.

പിറന്നാള്‍ ദിനം

പിറന്നാള്‍ ദിനം

സുരേഷ് ഗോപിയുടെ 56-ാം പിറന്നാള്‍ ദിനമാണ് ജൂണ്‍ 27. ആഘോഷങ്ങള്‍ക്ക് ശേഷം വാഴപ്പള്ളിയില്‍ ക്ഷേത്ര ദര്‍ശനം നടത്താനെത്തിയതായിരുന്നു സുരേഷ് ഗോപി.

മന്നം സമാധിയില്‍

മന്നം സമാധിയില്‍

ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപി അതിന് ശേഷം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ആ സമയം എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുകയായിരുന്നു.

ജനറല്‍ സെക്രട്ടറിയെ കാണാന്‍

ജനറല്‍ സെക്രട്ടറിയെ കാണാന്‍

എന്തായാലും പെരുന്നവരെ എത്തിയതല്ലേ... എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ഒന്ന് കണ്ടേക്കാം എനന്ന് വിചാരിച്ചാണ് ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് ചെന്നത്. അവിടെവച്ചാണ് പണികിട്ടിയത്.

അനുമതിയില്ല

അനുമതിയില്ല

സമ്മേളന സ്ഥലത്തേയ്ക്ക് അനുമതി ചോദിച്ചപ്പോഴാണ് സുരഷ് ഗോപിയെ ഞെട്ടിച്ചുകൊണ്ട് സുകുമാരന്‍ നായരുടെ പ്രതികരണം വന്നത്.

ക്ഷണിച്ചിട്ടില്ല, ഷോ വേണ്ട

ക്ഷണിച്ചിട്ടില്ല, ഷോ വേണ്ട

നിങ്ങളെ ഇങ്ങോട്ട് വിളിച്ചിട്ടില്ല, പിന്നെന്തിനാണ് നിങ്ങള്‍ വന്നത്. നിങ്ങളുടെ ഷോ ഇവിടെ വേണ്ട

ഇറക്കി വിട്ടോ

ഇറക്കി വിട്ടോ

സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് ഇറക്കി വിട്ടോ...? എന്തായാലും വാക്കുകള്‍ കൊണ്ട് അങ്ങനെ പറഞ്ഞിട്ടില്ല.

പ്രശ്നം അരുവിക്കരയോ

പ്രശ്നം അരുവിക്കരയോ

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ സുരേഷ് ഗോപി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന ഭയമാണോ സുകുമാരന്‍ നായരെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്?

ഹൃദയം തകര്‍ന്നു

ഹൃദയം തകര്‍ന്നു

സുകുമാരന്‍ നായരുടെ പ്രതികരണം കണ്ട് തന്റെ ഹൃദയം തകര്‍ന്നുപോയി എന്നാണ് സുരേഷ് ഗോപി പിന്നീട് പറഞ്ഞത്. തന്നെ ഇറക്കി വിട്ടതല്ല, താന്‍ ഇറങ്ങിപ്പോന്നതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അഹങ്കാരം

അഹങ്കാരം

സുരേഷ് ഗോപിയുടെ നടപടി അഹങ്കാരം നിറഞ്ഞതാണെന്നാണ് സുകുമാരന്‍ നായര്‍ പിന്നീട് ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു.

English summary
NSS General Secretary Sukumaran Nair insulted Suresh Gopi? He hesitated to welcome Sresh Gopi to the NSS budget meeting hall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X