കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് എന്‍എസ്എസ് സംഭാവന; വിശ്വാസത്തിന്റെ ഭാഗമെന്ന് വിശദീകരണം

Google Oneindia Malayalam News

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് എന്‍എസ്എസ് സംഭാവന. ഏഴ് ലക്ഷം രൂപയാണ് എന്‍എസ്എസ് സംഭാവന നല്‍കിയത്. പണം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് പണം കൈമാറിയതെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍എസ്എസ് നിന്നത്. അതേ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് നല്‍കിയത്. അയോധ്യയും രാമക്ഷേത്രവുമെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

s

നേരത്തെ കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് ആര്‍എസ്്എസിന് പണം സംഭാവന നല്‍കിയ സംഭവങ്ങള്‍ വിവാദമായിരുന്നു. ആലപ്പുഴയില്‍ ആര്‍എസ്എസ് നടത്തിയ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവായിരുന്നു. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥ പിള്ളയാണ് ആര്‍എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലായിരുന്നു പരിപാടി. സംഭാവന അമ്പലത്തിലെ പൂജാരിക്ക് കൈമാറി കൊണ്ടായിരുന്നു ഉദ്ഘാടനം.

മോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടിമോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടി

തൊട്ടുപിന്നാലെ സിപിഎം പ്രാദേശിക നേതാവ് പണം നല്‍കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഹരിപ്പാട് കുമാരപുരത്തെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള നേതാവ് എല്‍ തങ്കമ്മാള്‍ രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പണം നല്‍കുന്ന ചിത്രമാണ് പ്രചരിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതാവാണിവര്‍. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പണം കൈമാറുന്ന ചിത്രവും പുറത്തുവന്നിരുന്നു. എന്നാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയത് എന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണംമുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; കാരാട്ട് റസാഖുമായി ചര്‍ച്ച... തിരിച്ചെത്തിക്കാന്‍ ശ്രമം, റസാഖിന്റെ പ്രതികരണം

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

English summary
NSS handed Over Donation for Ayodhya Ram Temple Construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X