സുധീരന് എന്‍എസ്എസ് കൂടിക്കാഴ്ച നിഷേധിച്ചു
പെരുന്ന: കെപിസിസി പ്രസിഡന്റ് വിഎം സുധാരനെ കാണാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയ്യാറായില്ല. നേരത്തെ അറിയച്ചതിന് ശേഷമാണ് സുധീരന് പെരുന്നയില്‍ എത്തിയതെങ്കിലും സുകമാരന് നായര്‍ കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നുവത്രെ.
എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുധീരന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തവെ സുകുമാരന്‍ നായര്‍ എഴുന്നേറ്റ് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷിനൊപ്പമായിരുന്നു സുധീരന് പെരുന്നയില്‍ എത്തിയത്.

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമാണ് സുധീരന്റെ പെരുന്ന സനന്ദര്ശനം. രാവിലെ ഒമ്പത് മണിയോടെ എത്തിയ സുധീരന് കാല് മണിക്കൂറോളം എന്‍എസ്എസ് ആസ്ഥാനത്ത് നിന്നതിന് ശേഷമാണ് മടങ്ങിയത്.
എന്‍എസ്എസ് ആസ്ഥാനത്തെ തന്റെ മുറിയിലേക്ക് കയറിപ്പോയ സുകുമാരന്‍ നായര്‍, സുധീരന് പോകുന്നത് വരെ പുറത്തേക്ക് വന്നില്ലത്രെ. ഇതോടെ സുധീരന് തിരിച്ച് പോവുകയായിരുന്നു.
നേരത്തെ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായി പെരുന്ന സന്ദര്‍ശിച്ചപ്പോഴും എന്‍എസ്എസിന്റെ നിലപാട് ഏതാണ്ട് ഇതുപോലെ തന്നെ ആയിരുന്നു. സര്‍ക്കാരിനോടും കോണ്‍ഗ്രസിനോടും ഉള്ള അതൃപ്തി സുകുമാരന്‍ നായര്‍ ഇത്തരത്തില്‍ പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം കൊണ്ട് എന്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. എന്‍എസ്എസ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കാണാമെന്നും നേരത്തെ സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications