സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം
കോട്ടയം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയെ പിന്തുണച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ക്കെതിരെ പാളയത്തില്‍ പട. താന്‍ പറയുന്നതിനപ്പുറം ഒരു നായരുമില്ലെന്ന് പലപ്പോഴും പറയുന്ന സുകുമാരന്‍ നായരോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഉഴവൂര്‍ കരുനെച്ചി കരയോഗം.
നായര്‍ സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്ന തീരുമാനമാണ് സുകുമാരന്‍ നായരുടെതെന്ന് പ്രേമേയം പാസാക്കിക്കൊണ്ട് കരയോഗം ഭാരവാഹികള്‍ പറഞ്ഞു. മാണിക്കെതിരെ കേരള ജനത ഒന്നടങ്കം പ്രതിഷേധിക്കുമ്പോഴാണ് അഴിമതിക്ക് കുടപിടിക്കുന്ന തരത്തില്‍ സുകുമാരന്‍ നായര്‍ മാണിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് കരയോഗം വിലയിരുത്തി.

നായര്‍ സമുദായാംഗങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ജനറല്‍ സെക്രട്ടറിയാണ് കേരള കോണ്‍ഗ്രസ് മാണിക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ജനം തള്ളിപ്പറഞ്ഞ വ്യക്തിയ സംരിക്ഷിക്കുന്നത് നായര്‍ സമുദായത്തിന് യോജിച്ച പ്രവര്‍ത്തിയല്ല. മാണിയെ അനുകൂലിച്ച് പിന്തുണ പ്രഖ്യാപിച്ച സുകുമാരന്‍ നായര്‍ നിലപാട് പിന്‍വലിച്ച് എത്രയും പെട്ടെന്ന് മാപ്പു പറയണമെന്ന് കരയോഗം ആവശ്യപ്പെട്ടു.
കെ എം മാണിക്കെതിരെ രാജി ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മാണിക്ക് പിന്തുണയുമായി സുകുമാരന്‍ നായര്‍ പ്രസ്താവന നടത്തിയത്. മാണി മാന്യനാണെന്നാണ് തന്റെ അനുഭവം. ബിജു രമേശിന്റെ വാക്കുകള്‍ക്ക് സത്യവുമായി ബന്ധമില്ലെന്നും മാണിയെ കുരിശില്‍ തറയ്ക്കേണ്ടെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications