കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഗാ ഇഫക്റ്റില്‍' കണ്ണ് മഞ്ഞളിച്ച് എന്‍എസ്എസ്! 'നായര്‍' വോട്ടുകള്‍ യുഡിഎഫിന്?

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഗാ വരവില്‍ NSSന് ചാഞ്ചാട്ടം | Oneindia Malayalam

ശബരിമല സ്ത്രീപ്രവേശനത്തില്‍ എല്‍ഡിഎഫ് സുപ്രീം കോടതി വിധിക്ക് അമുകൂലമായി നീങ്ങിയതോടെയാണ് അതുവരെ 'സമദൂരം' പ്രഖ്യാപിച്ച എന്‍എസ്എസ് ബിജെപി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുമായി ശക്തമായ ബന്ധം സ്ഥാപിച്ചത്. ഇതോടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആ ബന്ധം ഏറെ കുറെ ഗുണം ചെയ്യുമെന്നും നായര്‍ വോട്ടുകള്‍ പെട്ടിയില്‍ ആക്കാമെന്നും ബിജെപി കണക്ക് കൂട്ടി.

<strong>വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ് കൊടികള്‍ ഒഴിവാക്കും'! വിശദീകരിച്ച് കെപിഎ മജീദ്</strong>വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ് കൊടികള്‍ ഒഴിവാക്കും'! വിശദീകരിച്ച് കെപിഎ മജീദ്

എന്നാല്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ കാര്യങ്ങള്‍ അടിമുടി മാറിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയേയും 'സമദൂര' നിലപാടും കൈവെടിഞ്ഞ് എന്‍എസ്എസ് യുഡിഎഫ് പക്ഷത്തേക്ക് ചായുന്നതായാണ് റിപ്പോര്‍ട്ട്. എന്‍എസ്എസിന്‍റെ മുഖപത്രമായ സര്‍വ്വീസില്‍ പരോക്ഷമായി ഇത് പ്രതിപദിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

 എല്‍ഡിഎഫിനെതിരെ വാള്‍ എടുത്തു

എല്‍ഡിഎഫിനെതിരെ വാള്‍ എടുത്തു

ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെയാണ് എന്‍എസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാവുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാനുറച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എന്‍എസ്എസ് പരസ്യമായി തന്നെ രംഗത്തെത്തി.ശബരിമല വിധിക്കെതിരെയാണ് യുഡിഎഫ് നിലപാട് എടുത്തിരുന്നതെങ്കിലും യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് തയ്യാറായിരുന്നില്ല.

 ശബരിമല മാറ്റി മറിച്ചു

ശബരിമല മാറ്റി മറിച്ചു

വിധിക്ക് ശേഷം നടന്ന പന്തളം നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസും ആര്‍എസ്എസും ബിജെപിയും ഒന്നിച്ചിറങ്ങി.അതുവരെ കിണഞ്ഞ് ശ്രമിച്ചിട്ടും കിട്ടാതിരുന്ന എന്‍എസ്എസ് പിന്തുണ ബിജെപിക്ക് ശബരിമല വിഷയത്തോടെ ലഭിക്കുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്.

 അകറ്റി നിര്‍ത്തി

അകറ്റി നിര്‍ത്തി

ഇതോടെ കേരള രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചു. എന്‍എസ്എസ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബിജെപിയുടെ നിലപാടുകളെ ശരിവെച്ചും എല്‍ഡിഎഫിനേയും യുഡിഎഫിനേയും കടന്നാക്രമിച്ചു എന്‍എസ്എസ് രംഗത്തെത്തുകയും ചെയ്തു.

 പത്തനംതിട്ട പാരയായി

പത്തനംതിട്ട പാരയായി

എന്നാല്‍ പത്തനംതിട്ടയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ എന്‍എസ്എസ് ബിജെപിയുമായി ഇടഞ്ഞു. പത്തനംതിട്ടയില്‍ നായര്‍ സമുദായാംഗമായ ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു എന്‍എസ്എസിന്‍റെ ആവശ്യം.

 വഴങ്ങാതെ നേതൃത്വം

വഴങ്ങാതെ നേതൃത്വം

അതേസമയം ദേശീയ നേതൃത്വം തിരഞ്ഞെടുത്തത് കെ സുരേന്ദ്രനെ. സ്ഥാനാര്‍ത്ഥി നിര്‍ണയം തിരിച്ചടിയാകുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് കെ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ബിജെപി തയ്യാറായില്ല.

 വയനാടും പാരയായി

വയനാടും പാരയായി

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും എന്‍എസ്എസിനെ ചൊടിപ്പിച്ചത്രേ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ്. ഇതോടെ ബിജെപിയുമായുള്ള എന്‍എസ്എസിന്‍റെ അകല്‍ച്ച വര്‍ധിച്ചു.

 സമദൂരമെന്ന്

സമദൂരമെന്ന്

പിന്നാലെ ബിജെപിക്ക് പാലം വലിക്കുമെന്ന് പരോക്ഷമായി പ്രഖ്യാപിച്ച് എന്‍എസ്എസ് വീണ്ടും തങ്ങളുടെ 'സമദൂര' നിലപാടുമായി രംഗത്തെത്തി. ഈശ്വര വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു.

 വിശ്വാസി സമൂഹം

വിശ്വാസി സമൂഹം

ശബരിമല വിഷയം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബിജെപിയും കോണ്‍ഗ്രസും ഉപയോഗിച്ചെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി. എന്‍എസ്എസ് സമദൂര നിലപാട് തുടരുമെന്നും ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് വിശ്വാസ സമൂഹത്തിന് തിരുമാനിക്കാമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

നിലപാട് മാറ്റി

നിലപാട് മാറ്റി

അതേസമയം വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്. എന്‍എസ്എസ് മുഖപത്രമായ സര്‍വ്വീസില്‍ വന്ന പുതിയ ലേഖനവും ഇത് പരോക്ഷമായി സമ്മതിക്കുന്നുണ്ടത്രേ.

 രാഹുല്‍ ഇഫക്റ്റ്

രാഹുല്‍ ഇഫക്റ്റ്

പുതിയ ലേഖനത്തില്‍ യുഡിഎഫ് യുവതീപ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പ്രതിഷേധിച്ചതിനെ സര്‍വ്വീസിന്‍റെ എഡിറ്റോറിയലില്‍ ശ്ലാഘിക്കുന്നുണ്ടെന്നും ഇത് പുതിയ ചായ്വ് പ്രകടമാക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല ബിജെപിയോടും എല്‍ഡിഎഫിനോടുമുള്ള അകല്‍ച്ചയും ലേഖനത്തില്‍ത തെളിഞ്ഞ് നില്‍ക്കുന്നുണ്ട്.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

എന്‍എസ്എസിന്‍റെ പുതിയ നിലപാട് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപിക്ക് തിരിച്ചടിയായി പത്തനംതിട്ടയില്‍ പ്രചരണത്തിനിറങ്ങില്ലെന്ന് പന്തളം രാജകുടുംബം നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
nss may support udf in lok sabha elections? says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X