ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടാല്‍ എന്‍എസ്എസിനും പൊള്ളും
ചങ്ങനാശ്ശേരി: എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ എന്‍എസ്എസിന്റെ പ്രമേയം. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ച് വിട്ടതിലും നിയമനങ്ങള്‍ പിഎസ്‌സി
വഴിയാക്കുന്നതിനും എതിരാണ് പ്രമേയം.
ശബരിമല വിഷയത്തിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിലുമാണ് ബജറ്റ് സമ്മേളനത്തിനിടെ എന്‍എസ്എസ് നേതൃത്വം തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കി പ്രമേയം പാസാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്തത് പോലെ ഈ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാകരന്‍ നായര്‍ ബജറ്റ് അവതരണത്തിന്റെ മുന്നോടിയായി വ്യക്തമാക്കി.
ആചാരനുഷ്ഠാനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സംഘടനയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അതില്‍ മാറ്റം വരുത്തുന്ന സര്‍ക്കാര്‍ നയങ്ങളെ സംഘടന എതിര്‍ക്കും. വര്‍ഗീയതയ്‌ക്കെതിരായ മൃദു സമീപനമാണ് യുഡിഎഫിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications