കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടാല്‍ എന്‍എസ്എസിനും പൊള്ളും

Google Oneindia Malayalam News

ചങ്ങനാശ്ശേരി: എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ എന്‍എസ്എസിന്റെ പ്രമേയം. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ച് വിട്ടതിലും നിയമനങ്ങള്‍ പിഎസ്‌സി
വഴിയാക്കുന്നതിനും എതിരാണ് പ്രമേയം.

'സംഘി നായര്‍' അല്ല ബ്രോസ്... ദദാണ് എന്‍എസ്എസിന്റെ കളി!!!'സംഘി നായര്‍' അല്ല ബ്രോസ്... ദദാണ് എന്‍എസ്എസിന്റെ കളി!!!

ശബരിമല വിഷയത്തിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിലുമാണ് ബജറ്റ് സമ്മേളനത്തിനിടെ എന്‍എസ്എസ് നേതൃത്വം തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു.

Sukumaran Nair

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കി പ്രമേയം പാസാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്തത് പോലെ ഈ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാകരന്‍ നായര്‍ ബജറ്റ് അവതരണത്തിന്റെ മുന്നോടിയായി വ്യക്തമാക്കി.

കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി സുകുമാരന്‍നായരെ കണ്ടു, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുംകുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി സുകുമാരന്‍നായരെ കണ്ടു, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കും

ആചാരനുഷ്ഠാനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സംഘടനയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അതില്‍ മാറ്റം വരുത്തുന്ന സര്‍ക്കാര്‍ നയങ്ങളെ സംഘടന എതിര്‍ക്കും. വര്‍ഗീയതയ്‌ക്കെതിരായ മൃദു സമീപനമാണ് യുഡിഎഫിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.

English summary
NSS opposes Government on Sabarimala and Devaswam Board issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X