മുസ്ലീംലീഗുമായും കൂടിക്കാഴ്ച്ചയില്ല; രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച്ചക്ക് തയാറാവതെ എന്‍എസ്എസ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ചക്ക് വിളിച്ച രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയാറാവാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കൂടിക്കഴ്ച്ചക്കായി എന്‍എസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നോതാക്കള്‍ക്കും കൂടിക്കാഴ്ച്ചക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച്ച സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ചക്ക് നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇതിന് എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും അനുമതി ലഭിച്ചില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതേ പ്രതികരണമാണ് ലഭിച്ചത്. തല്‍ക്കാലത്തേക്ക് രാഷ്ട്രീയ ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് എന്‍എസ്എസ് നയമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവധ സാമുദായിക നേതാക്കളുമായി മുസ്ലിം ലീഗ് നേതാക്കള്‍ നിരന്തര കൂടിക്കാഴ്ച്ച നടത്തി വരുന്നതിനിടെയാണ് സുകുമാരന്‍ നായരുടെ മുഖം തിരിക്കല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പിന്നാലെ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നേരത്തെ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പിനെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടി സാദിഖലി തങ്ങള്‍ എന്നിവരാണ് മാര്‍ റെമജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതിന് ശേഷം മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമസ് കാതോലിക്ക ബാവയുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തിയിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications