കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാല ഹിന്ദു ഐക്യത്തെ തള്ളി എന്‍എസ്എസ്, കരയോഗത്തിന്റെ ലേബലില്‍ മത്സരിയ്‌ക്കേണ്ട

Google Oneindia Malayalam News

കോട്ടയം: എസ്എന്‍ഡിപിയും സംഘപരിവാര്‍ നേതൃത്വവും മുന്നോട്ട് വയ്ക്കുന്ന വിശാല ഹിന്ദു ഐക്യത്തെ തള്ളിപ്പറഞ്ഞ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരിയില്‍ മന്നത്ത് പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു സുകുമാരന്‍ നായര്‍.

എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സുകുമാരന്‍നായരുടെ പ്രസംഗം. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയ നിലപാടുകളും നയങ്ങളും ഉണ്ട്. സമദൂര രാഷ്ട്രീയം തന്നെ ആയിരിയ്ക്കും ഈ തിരഞ്ഞെടുപ്പിലും എന്‍എസ്എസ് സ്വീകരിയ്ക്കുക.

Sukumaran Nair

എന്‍എസ്എസ് കരയോഗത്തിന്റെ ലേബലില്‍ ആരും തിരഞ്ഞെടുപ്പിലിറങ്ങേണ്ടെന്ന മുന്നറിയിപ്പും സുകുമാരന്‍ നായര്‍ നല്‍കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ സംഘടന ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. ഏത് പാര്‍ട്ടി ഭരിച്ചാലും തെറ്റായ നയങ്ങള്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വിശാല ഹിന്ദു ഐക്യത്തെ എന്‍എസ്എസ് പൂര്‍ണമായും തള്ളിക്കളഞ്ഞു. ചിലരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഹൈന്ദവ ഐക്യം എന്ന് പറഞ്ഞ് നടക്കുന്നത്. ഹിന്ദുക്കളുടെ താത്പര്യം സംരക്ഷിയ്ക്കാന്‍ ഹൈന്ദവ ഐക്യത്തിന്റെ ആവശ്യമില്ലെന്നും ജി സുകമാരന്‍ നായര്‍ പറഞ്ഞു.

English summary
NSS rejects Hindu Unity. General secretary G Sukumaran Nair clears organisation's equal distance stand in Panchayath election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X