എന്‍എസ്എസ് യൂണിറ്റിറങ്ങി, നിര്‍ധനര്‍ക്കായി ഉയര്‍ന്നത് രണ്ട് സ്‌നേഹവീടുകൾ
വടകര : ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളുടെ മെയ്യും മനസ്സുമായി അധ്വാനിച്ചപ്പോള്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീടായി. മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന മൂന്ന് വീടുകളില്‍ രണ്ട് വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. കുന്നത്തുകയിലും
ചെരണ്ടത്തൂരിലും നിര്‍മ്മാണം പൂര്‍്ത്തിയായ 550 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീടുകളുടെ താക്കോര്‍ദാനം തിങ്കളാഴ്ച 11 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ മുഹമ്മദ് ബഷീര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുമെന്ന് കോളേജ് അധികൃതര്‍ വാത്താ സമ്മേളനത്തില്‍ അറിയിച്ചു.
പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റും തങ്ങളുടെ വിഹിതം നല്‍കി. വിദ്യാര്‍ത്ഥികള്‍ റസീറ്റ് ഉപയോഗിച്ചുള്ള പണപിരിവും നടത്തുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ സര്‍വ്വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.

എംഎച്ച്എസിലെ എന്‍എസ്എസ് അംഗങ്ങള്‍ ചെരണ്ടത്തൂരില്‍ നിര്‍മ്മിച്ച വീടിന്റെ അവസാന ഘട്ട മിനുക്കു പണിയില്‍
അകലാപ്പുഴയോട് ചേര്‍ന്ന മുപ്പതോളം വരുന്ന ഭൂമി ശുചീകരിച്ച് എം.എച്ച്.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് കൃഷി യോഗ്യമാക്കുകയുണ്ടായി. മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം വിദ്യാര്‍ത്ഥികള്‍ നേടുകയതായി കോളേജ് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ
സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ പി.പി അബൂബക്കര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുകേഷ് വി.എം, സ്റ്റാഫ് അഡൈ്വസര്‍ സബീല്‍ സി.പി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications