Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസ് സുധീരനെതിര്; വേദനിപ്പിച്ചെന്ന് സുധീരന്‍

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും തമ്മിലുള്ള തര്‍ക്കം തീരുന്നില്ല. സുധീരന്‍ വാക്കുകള്‍ മയപ്പെടുത്തിയെങ്കിലും സുകുമാരന്‍ നായര്‍ കരുതിക്കൂട്ടി തന്നെയാണ്.

എന്‍എസ്എസ് കോണ്‍ഗ്രസിന് എതിരല്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്നാല്‍ സുധീരനും കൂട്ടര്‍ക്കും എതിരാണ്. സുധീരന്‍ മന്നം സമാധിയില്‍ വരിതെറ്റിച്ച് കയറുകയായിരുന്നു. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയായിരുന്നു സുധീരന്റെ പെരുന്ന സന്ദര്‍ശനം- സുകുമാരന്‍ നായര്‍ പൊട്ടിത്തെറിച്ചു.

Sudheeran Sukumaran

കോട്ടയത്തെ ഗാന്ധി പ്രതിമ പോലെയല്ല മന്നം സമാധിയെന്നും മന്നം എന്‍എസ്എസിന്റെ മാത്രം സ്വത്താണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുധീരന്‍ തന്റെ അടുക്കല്‍ വന്നിരുന്നുവെങ്കില്‍ സ്വീകരിക്കുമായിരുന്നു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നം സമാധിയില്‍ അതിക്രമിച്ചു കയറി എന്നുള്ള സുകുമാരന്‍ നായുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നാണ് വിഎം സുധീരന്‍ പ്രതികരിച്ചത്. സുകുമാരന്‍ നായരുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും സുധീരന്‍ പറഞ്ഞു.

സുകുമാരന്‍ നായരെപ്പോലെ ഒരാളുടെ ഭാഗത്ത് ഇത്തരമൊരു പ്രസ്താവന ഉണ്ടാകുമെന്ന് കരുതിയില്ല. കേരള സമൂഹത്തിന് ഏറെ സംഭാവന നല്‍കിയ ആളായതുകൊണ്ടാണ് മന്നം സമാധി ദിനത്തില്‍ അവിടെ പോയതെന്നും സുധീരന്‍ പറഞ്ഞു.

തന്നോട് മാത്രമാണ് സുകുമാരന്‍ നായര്‍ക്ക് വിരോധമുള്ളത് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. തന്റെ പാര്‍ട്ടിയോട് അദ്ദേഹത്തിന് വിരോധമില്ലല്ലോ. ഇത് ഇണങ്ങാനുള്ള പിണക്കമാണ്- സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+