കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസ് കരയോഗം മന്ദിരം ആക്രമിച്ചു.. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
എന്‍എസ്എസ് കരയോഗം മന്ദിരം ആക്രമിച്ചു | Oneindia malayalam

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടിന് സമീപത്ത് മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചു.കൊടിമരത്തിന്‍റെ ചുവട്ടിലാണ് റീത്ത് വെച്ചിരിക്കുന്നത്.

sukumarannair-1541131852.jp

വ്യാഴാഴ്ച രാത്രിയോടെയാണ് മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. കല്ലെറിഞ്ഞ ആക്രമികള്‍ ചട്ടമ്പിസ്വാമി പ്രതിമ മന്ദിരത്തിന്‍റെ ജനല്‍ ചില്ലും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമം നടത്തിയവരെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്‍റെ പശ്ചാത്തലാണ് ആക്രമണമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് നാമജപ ഘോഷയാത്ര നടത്തുമെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിരുന്നു.

English summary
nss trivandrum building attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X