കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് സഹപാഠിക്ക് വീട് നിർമ്മിച്ച് നല്‍കി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കരുളായി കെ എം എച്ച് എസ് എസ് കരുളായി എന്‍എസ്എസ് യൂണിറ്റ് സഹപാഠിക്കായി നിര്‍മ്മിച്ച രജത ഭവനത്തിന്റെ താക്കോല്‍ദാനം പി.വി.അന്‍വര്‍ എം എല്‍ എ നിര്‍വഹിച്ചു .2017 മാര്‍ച്ച് മാസത്തിലാണ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കരുളായി കുളവട്ടത്ത് താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിസ് വാനക്കായി ഭവന നിര്‍മ്മാണം ആരംഭിച്ചത്.

nss

കരുളായി പഞ്ചായത്ത് പ്രസിഡന്റ് വിശാരിയില്‍ അസൈനാര്‍ അധ്യക്ഷത വഹിച്ചു.കെ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ പദ്ധതി അവതരണം നടത്തി. പ്രിന്‍സിപ്പാള്‍ ജെയിംസ് മാത്യു ,പി.ടി.എ.പ്രസിഡന്റ് ചന്ദ്രഭാനു, പിടിഎ വൈസ് പ്രസിഡന്റ് മുണ്ടോടന്‍ കബീര്‍, വാര്‍ഡ് മെമ്പര്‍ സുനീര്‍, ഹെഡ്മാസ്റ്റര്‍ ഒ.അബ്ദുള്ള ,എന്‍ എസ് എസ്ജില്ലാ കോര്‍ഡിനേറ്റര്‍ മുരളീധരന്‍, പി എ സി അംഗം ബിജു അബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും വളണ്ടിയര്‍മാരും നാട്ടുകാരും പങ്കെടുത്തു.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ.പി.ദിലീഷ് സ്വാഗതവും രണ്ടാം വര്‍ഷ എന്‍എസ്എസ് ലീഡര്‍ ഷംന റഹ്മാന്‍ നന്ദിയും പറഞ്ഞുസ്‌കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു സംരംഭത്തിന് അധികൃതര്‍ രംഗത്തിറങ്ങിയത്.

കരുളായി കെ എം എച്ച് എസ് എസ് കരുളായി എന്‍എസ്എസ് യൂണിറ്റിം ചില അധ്യാപകരുടെ നേതൃത്വത്തിലുമാണ് ഇതിനുള്ള സാമ്പത്തിക സഹായം കണ്ടെത്തിയത്. കാരുണ്യസ്പര്‍ശത്തിന് സഹായിക്കാന്‍ നിരവധിപേര്‍ രംഗത്തുവന്നു.
ഒരുവര്‍ഷത്തിനുള്ളില്‍ ഭവനം നിര്‍മിച്ചു കൈമാറാനായതിന്റെ സന്തോഷത്തിലാണ് കരുളായി എന്‍എസ്എസ് യൂണിറ്റും സ്‌കൂള്‍ അധികൃതരും.

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ പുതിയ വെളിപ്പെടുപ്പതല്‍... പോസ്റ്റ്മാര്‍ട്ടത്തില്‍ കൃത്രിമം!ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ പുതിയ വെളിപ്പെടുപ്പതല്‍... പോസ്റ്റ്മാര്‍ട്ടത്തില്‍ കൃത്രിമം!

മണ്ണാത്തി തെയ്യത്തിലൂടെ തിന്മകള്‍ക്കെതിരെ പ്രതികരിച്ച് ശ്രീജ ആറങ്ങോട്ടുകരമണ്ണാത്തി തെയ്യത്തിലൂടെ തിന്മകള്‍ക്കെതിരെ പ്രതികരിച്ച് ശ്രീജ ആറങ്ങോട്ടുകര

English summary
nss unit build home for classmate in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X