കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ ബാധിതനായ അര്‍ഫാത്തിന് താങ്ങായി എന്‍എസ് എസ് യൂണിറ്റ്

Google Oneindia Malayalam News

പെരിയ: എന്‍ഡോസള്‍ഫാന്‍ ബാധിതനായ,എഴുന്നേറ്റു നടക്കുവാന്‍ പോലും കഴിയാത്ത പരിയ കനിയംകുണ്ടിലെ സുബൈര്‍ സീനത്ത് ദമ്പതികളുടെ മകനായ ആറുവയസുകാരന്‍ അര്‍ഫാത്തിന്റെ ഒരെ ഇരുപ്പിന് വിരാമം. അവനെ വീല്‍ചെയറിലിരുത്തി പ്രാഥമികാവശ്യങ്ങള്‍ക്കും പുറത്തേക്കും ഇനി ഉപ്പായ്ക്കും ഉമ്മായ്ക്കും ആയാസമില്ലാതെ കൊണ്ടുപോകാം.

കുട്ടിയുടെ അവസ്ഥയെക്കുറിച്ച് അറിയുവാനിടയായ പെരിയ ഗവ.പോളിടെക്‌നിക് കോളേജിലെ എന്‍.എസ് എസ് വൊളണ്ടിയര്‍മാര്‍ വീട്ടിലെത്തി അവനെ കാണുകയും ഒരു വീല്‍ചെയര്‍ നല്‍കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.എന്‍ ഏസ് എസിന്റെ ഇടപെടലിലൂടെ ഇക്കാര്യമറിഞ്ഞ കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ സോളമന്‍ പി വൈ വീല്‍ചെയര്‍ അദ്ദേഹം വാങ്ങിനല്‍കാമെന്ന് വൊളണ്ടിയര്‍മാരെ അറിയിച്ചു.

kasarcode

രണ്ടു ദിവസത്തിനകം സിവില്‍ എന്‍ജിനീയറിംഗ് വഭാഗം മേധാവി ശ്രീ ജേക്കബ് തോമസ്,എന്‍ എസ് എസ് പ്രൊഗ്രാം ഓഫീസര്‍ ഗോവര്‍ദ്ധന കായര്‍ത്തായ,ശ്രീ ബഷീര്‍,രാജു,സുനില്‍ വൊളണ്ടിയര്‍സെക്രട്ടറി ശ്രീഹരി സി കെ എന്നിവര്‍ കനിയംകുണ്ടിലെ വീട്ടിലെത്തി വീല്‍ചെയര്‍ കൈമാറി.

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിതമായിട്ട് ഒരു വര്‍ഷം പിന്നിടുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലകാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിതമായിട്ട് ഒരു വര്‍ഷം പിന്നിടുന്നു; അടിസ്ഥാന സൗകര്യങ്ങളില്ല

സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ കാലുകുത്താനാകുന്നില്ല, ഉപതിരഞ്ഞെടുപ്പിൽ നിന്ന് സിപിഎം പിന്മാറി!സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ കാലുകുത്താനാകുന്നില്ല, ഉപതിരഞ്ഞെടുപ്പിൽ നിന്ന് സിപിഎം പിന്മാറി!

പ്രധാനമന്ത്രിയുടെ വാക്ക് പാഴായി, ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു, പിന്നില്‍ ബിജെപിയോ?പ്രധാനമന്ത്രിയുടെ വാക്ക് പാഴായി, ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു, പിന്നില്‍ ബിജെപിയോ?

English summary
NSS unit supports endosulphan affected boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X