സുരേഷ് ഗോപിയെ പറഞ്ഞാല്‍ സ്ത്രീകള്‍ സഹിയ്ക്കുമോ? സുകുമാരന്‍ നായരെ അഹങ്കാരിയാക്കി പ്രമേയം, കാണൂ
പത്തനംതിട്ട: നടന്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് അപമാനിച്ചെന്ന് ആരോപിച്ച് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ആറന്‍മുള മല്ലപ്പുഴശ്ശേരി എന്‍എസ്എസ് വനിതസമാജത്തിന്റെ പ്രമേയം. ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റത്തെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് പ്രമേയം പാസാക്കിയത്.
സമുദായത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയായില്ലെന്നും സുകുമാരന്‍ നായര്‍ ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയാന്‍ തയ്യാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീപീഡകര്‍ക്കും അഴിമതിക്കാര്‍ക്കും ഊഷ്മള സ്വീകരണം നല്‍കുന്നയാളാണ് ജനറല്‍ സെക്രട്ടറിയെന്നും പ്രമേയത്തില്‍ പറയുന്നു...

വനിത സമാജം
നടന്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് അപമാനിച്ചെന്ന് ആരോപിച്ച് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ആറന്‍മുള മല്ലപ്പുഴശ്ശേരി എന്‍എസ്എസ് വനിതസമാജത്തിന്റെ പ്രമേയം. ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റത്തെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് പ്രമേയം പാസാക്കിയത്.

ആരാണെന്നറിയാമോ
സമുദായത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയായില്ലെന്നും സുകുമാരന്‍ നായര്‍ ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയാന്‍ തയ്യാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പീഡകര്‍ക്കും അഴിമതിക്കാര്‍ക്കും സ്വാഗതം?
സ്ത്രീപീഡകര്‍ക്കും അഴിമതിക്കാര്‍ക്കും ഊഷ്മള സ്വീകരണം നല്‍കുന്നയാളാണ് ജനറല്‍ സെക്രട്ടറിയെന്നും പ്രമേയത്തില്‍ പറയുന്നു.

തങ്ങളെ മറക്കാത്തായാള്‍
വിമാനത്താവള വിരുദ്ധ സമരത്തില്‍ ഉള്‍പ്പടെ തങ്ങളെ പിന്തുണച്ചയാളാണ് സുരേഷ് ഗോപിയെന്നും പ്രമേയത്തില്‍ പറയുന്നു. എന്‍എസ്എസില്‍ ഉള്‍പ്പെട്ട തങ്ങളെ സമുദായം പോലും സംരക്ഷിച്ചിരുന്നില്ലെന്നും ഇത്തരം നിലപാട് സ്വീകരിച്ച ആളെ പെരുന്നയില്‍ അപമാനിച്ചത് അംഗീകരിയ്ക്കാനാകില്ലെന്നും പ്രമേയത്തില്‍ പറയുന്നു

അഹങ്കാരം....
ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ആള്‍രൂപമാണ് സുകുമാരന്‍നായരെന്നും പ്രമേയത്തിലുണ്ട്.












Click it and Unblock the Notifications