കെഎസ് യു സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു... കാരണം കേട്ടാല്‍ ഞെട്ടും!!!
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് കെഎസ് യു. കേരള സ്റ്റുഡന്റ്സ് യൂണിയന് എന്നാണ് കേരളത്തിലെ പേരെങ്കിലും നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് എന്നാണ് ദേശീയതലത്തിലെ പേര്.
എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ് കെഎസ് യു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. ഇപ്പോഴിതാ എന്‍എസ് യു വന്ന് കെഎസ് യു സംസ്ഥാന സമിതിയും ജില്ലാ സമിതികളും പിരിച്ചുവിട്ടു.

കാര്യം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാലാവധി കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും പുന:സംഘടന നടന്നിട്ടില്ല എന്നത് തന്നെ പ്രശ്നം. അപ്പോള്‍ കാലാവധി കഴിഞ്ഞവരായിരുന്നോ ഈ രണ്ടര വര്‍ഷവും കെഎസ് യുവിനെ നയിച്ചിരുന്നത്?
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് ആയിരുന്നു. കെഎസ് യു പ്രതിനിധി എന്ന നിലയിലായിരുന്നു ജോയിക്ക് സീറ്റ് നല്‍കിയത്. അതും ഇനി വേണമെങ്കില്‍ ഒരു വിവാദം ആകാന്‍ സാധ്യതയുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എസ് ശ്രാവണ്‍ റാവു ആണ് കെഎസ് യു സംസ്ഥാന സമിതിയും ജില്ലാ സമിതികളും പിരിച്ചുവിട്ടതായി അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ എന്‍എസ് യു നേതൃത്വം തള്ളുകയായിരുന്നു.
നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതോടെ പുതിയ ജില്ലാ പ്രസിഡന്റുമാരും വന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. കൃത്യമായ പുന:സംഘടനയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴിയും കെഎസ് യുവില്‍ അംഗത്വം എടുക്കാം. ഇത് സൗജന്യമാണ്. എന്‍എസ് യുവിന്റെ വെബ്സൈറ്റ്, ആന്‍ഡ്രോയ്ഡ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ വഴി മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ അംഗത്വ ഫീസ് കൊടുക്കേണ്ടതില്ല.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications